Entertainment

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: നടി ലക്ഷ്മി പ്രിയയ്‌ക്കും രണ്ട് ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ അപകീര്‍ത്തിക്കേസിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നടി അന്‍സിബ ഹസ്സന്റെ ഹര്‍ജിയില്‍ കുറ്റകൃത്യം നടന്നിട്ടുണ്ടോയെന്ന് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിയോട് നിര്‍ദ്ദേശിച്ചു. ഫലത്തില്‍ കേസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് തിരിച്ചയയ്‌ക്കുകയാണ് ഹൈക്കോടതി.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന അന്‍സിബയുടെ ആവശ്യം എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിയോട് വിഷയം പുനഃപരിശോധിക്കാന്‍ ഉത്തരവിടുകയായിരുന്നു.
പരാതിയില്‍ അടങ്ങിയിരിക്കുന്ന ആരോപണങ്ങളും ലഭ്യമായ രേഖകളും മജിസ്‌ട്രേറ്റ് സ്വതന്ത്രമായി പരിശോധിക്കുകയും ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമുണ്ടോ എന്നും പരിശോധിക്കുകയും വേണം. പോലീസ് അന്വേഷണം ആവശ്യമാണോ എന്നും മജിസ്‌ട്രേറ്റ് തീരുമാനിക്കണം.

 

Recent Posts