തുറവൂര്‍: അന്തരിച്ച ബിജെപി മുന്‍ ആലപ്പുഴ മേഖലാ സംഘടനാ സെക്രട്ടറി എല്‍. പദ്മകുമാറിന്റെ വീട് ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു. പദ്മകുമാറിന്റെ ഭാര്യ ജയസുധ, മക്കളായ നിവേദിത , ശബരിനാഥ് എന്നിവരെ ആശ്വസിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്, മേഖലാ സംഘടനാ സെക്രട്ടറിമാരായ കു.വൈ. സുരേഷ്, ജി. കാശിനാഥ്, കെ.പി. സുരേഷ്, ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് വിമല്‍ രവീന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി.സജീവ് ലാല്‍, സി. മധുസൂദനന്‍, മണ്ഡലം പ്രസിഡന്റുമാരായ വിജീഷ് വിജയന്‍, കണ്ണന്‍ ഹരിദാസ്, രാഘവിന്‍ ചന്ദ്, അരൂര്‍ മണ്ഡലം ട്രഷറര്‍ രാംമോഹന്‍ കര്‍ത്ത, മേഖലാ ഭാരവാഹികളായ സന്തോഷ്, തങ്കച്ചന്‍ അജിത് പുതുപാടി, പ്രിയങ്ക എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.















