Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

നിശ്ശബ്ദ ഹ്രസ്വ ചിത്രത്തിന് വിവിധ കാറ്റഗറികളിലായി ദേശീയവും അന്തര്‍ദേശീയവുമായ മുപ്പത്തിരണ്ടോളം പുരസ്‌ക്കാരങ്ങള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മെയ്ഡ് ഇന്‍ ഇന്‍ ഷോര്‍ട്ട്ഫിലിമിന് വിവിധ കാറ്റഗറികളിലായി ദേശീയവും അന്തര്‍ദേശീയവുമായി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. എല്‍കെ പ്രൊഡക്ഷന്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ രാജേഷ് പുത്തന്‍പുരയിലാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ആപത്തുകള്‍ കൃത്രിമമായി സൃഷ്ടിച്ചുകൊണ്ട് ലോകത്തെ മുഴുവന്‍ വിശ്വസിപ്പിച്ച് കച്ചവടത്തിന്റെ ഏകാധിപത്യ സ്വഭാവമുള്ള അപകടകരമായ അവസ്ഥയിലേക്ക് ലോകത്തെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യത്തിന്റെ ക്രൂരതകളെ തുറന്നുകാട്ടുന്ന നിശ്ശബ്ദ ചിത്രമാണ് മെയ്ഡ് ഇന്‍. കച്ചവടതാല്‍പ്പര്യത്തോടെ മാത്രം ലോകത്തെ കാണുന്ന ഒരു ഏകാധിപത്യ രാജ്യത്തിന്റെ നിഗൂഢ പ്രവര്‍ത്തികളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധക്ഷണിക്കുന്ന ആനുകാലിക ഹ്രസ്വ ചിത്രമാണ് മെയ്ഡ് ഇന്‍. അന്താരാഷ്‌ട്രയുദ്ധത്തില്‍ കാല്‍നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേര്‍ഡ് പട്ടാളക്കാരന്റെ പുറംകാഴ്ചകളിലൂടെയാണ് പ്രസ്തുത പ്രമേയത്തെ ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. 12 മിനിറ്റാണ് മെയ്ഡ് ഇന്‍ എന്ന നിശ്ശബ്ദ ഹ്രസ്വചിത്രത്തിന്റെ ദൈര്‍ഘ്യം.

ഇപ്പോള്‍ വിവിധ ദേശീയവും അന്തര്‍ദേശീയവുമായി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ കണ്‍സിഡറേഷന്‍ കാറ്റഗറികളിലും സെമിഫൈനല്‍ലിസ്റ്റിലും ഫൈനല്‍ ലിസ്റ്റിലുമായി മത്സരവിഭാഗത്തില്‍ തുടരുന്നു. മെയ്ഡ്ഇന്‍ എന്ന നിശ്ശബ്ദ ഹ്രസ്വചിത്രത്തിന് ഇതുവരെ ദേശീയ അന്തര്‍ദേശീയഫിലിംഫെസ്റ്റിവലുകളില്‍ വിവിധ കാറ്റഗറികളില്‍ 32 ഓളം ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടുകയുണ്ടായി.

രാജസ്ഥാന്‍ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള ഇന്റര്‍നാഷണല്‍ എക്‌സ്പിരിമെന്റല്‍ പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍ സ്വീകരിക്കുന്നു

ലോകാധിപത്യത്തിന് ശ്രമിക്കുന്ന അമേരിക്കയെപ്പോലുള്ള വന്‍ശക്തികള്‍ അതിനു വേണ്ടി സൈന്യത്തെ മാത്രമല്ല കച്ചവടത്തെയും ഉപയോഗിച്ചിട്ടുള്ളത് ചരിത്രമാണ്. ഇത് ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഇന്ത്യക്കെതിരെ അടുത്തകാലത്ത് യുഎസ് ഭരണകൂടം ഏര്‍പ്പെടുത്തിയ അധിക താരിഫ് ഇതിന് തെളിവാ ണല്ലോ. ആധുനിക കാലത്ത് ഭൗമ രാഷ്‌ട്രീയത്തെ സ്വാധീനിക്കുന്ന കച്ചവട തന്ത്രങ്ങളുടെ കാണാ കാഴ്ചകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ ഡോക്യുമെന്ററി.

ചിത്രത്തിന് ലഭിച്ച അവാര്‍ഡുകള്‍

# ലണ്ടണ്‍ ആസ്ഥാനമായ ലിഫ്റ്റ് ഓഫ് പൈന്‍വുഡ് സ്റ്റുഡിയോസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഫസ്റ്റ് ടൈം ഫിലിം മേക്കര്‍ സെഷന്‍സ് അവാര്‍ഡ്
# 2026 ലെ സൗത്ത് ഏഷ്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2026 ലേക്ക്ഷോര്‍ട്ട് ഫിലിം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.
# ലണ്ടന്‍ ആസ്ഥാനമായ വൈഡ് സ്‌ക്രീന്‍ ഫിലിം & മ്യൂസിക് വീഡിയോ ഫെസ്റ്റിവലില്‍ പ്രിത്യേക ജൂറി പരാമര്‍ശം ലഭിക്കുകയുണ്ടായി.
# ബെര്‍ലിന്‍ ആസ്ഥാനമായുള്ള ആര്‍ട്ട് സ്പീക്സ് ഔട്ട് എന്‍വൈറന്‍മെന്റല്‍ ഇനിഷ്യേറ്റീ വില്‍ ബെസ്റ്റ് ഷോര്‍ട് ഫിലിം അവാര്‍ഡ്.
# ലണ്ടണ്‍ ആസ്ഥാനമായ സിനിവേഴ്സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് സൈലന്റ് ഷോര്‍ട് ഫിലിമിനുള്ള അവാര്‍ഡ്.
# കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സിലെ കാല്‍ ഫിലിം ഫെസ്റ്റിവലില്‍ പരീക്ഷണാത്മക ഹ്രസ്വചിത്രത്തിനുള്ളഔദ്യോഗിക സെലക്ഷന്‍
# ബെയിററ്റ് ആസ്ഥാനമായുള്ള കാബ്രിയോലെറ്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഷോര്‍ട് ഫിലിമിനുള്ള സ്പെഷ്യല്‍ ജൂറി പുരസ്‌കാരം
# വേള്‍ഡ് പനോരമ ഫിലിം ഫെസ്റ്റിവല്‍ ഷോര്‍ട്ട്ഫിലിംവിഭാഗത്തില്‍ ഔദ്യോഗിക സെലക്ഷന്‍
# ലണ്ടന്‍ ആസ്ഥാനമായുള്ള ലിഫ്റ്റ് ഓഫ് പൈന്‍വുഡ് സ്റ്റുഡിയോസ് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ലിഫ്റ്റ് ഓഫ് ഫിലിം മേക്കര്‍ സെഷന്‍സ് അവാര്‍ഡ്
# ദല്‍ഹി ആസ്ഥാനമായ ദാദ സാഹിബ് ഫാല്‍ക്കെ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവ ലില്‍ ഔദ്യോഗിക സെലക്ഷനും സ്പെഷ്യല്‍ ജൂറി അവാര്‍ഡും

 

 

 

Recent Posts