Kerala

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

ടിജി മോഹന്‍ ദാസ് എന്ന ടിവി കമന്‍റേറ്ററെ ഒരു കൊലയാളിയെപ്പോലെ ചിത്രീകരിക്കുന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ പ്രചാരണത്തിനെതിരെയാണ് ജെ.കെ. അംബിക എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പരിഹസിച്ചത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ടിജി മോഹന്‍ദാസ് തെളിവ് നശിപ്പിച്ചേക്കുമെന്ന് റിമാന്‍റ് റിപ്പോര്‍ട്ടിയില്‍ പറയുന്നുണ്ടെന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ പരാമര്‍ശത്തെ പരിഹസിച്ച് എഴുത്തുകാരി ജെ.കെ. അംബിക. വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധിക്ഷേപം നടത്തിയെന്ന കാര്യം ടി.ജി. മോഹന്‍ദാസ് പൊലീസിനോട് സമ്മതിച്ചുവെന്നതാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ രണ്ടാമത്തെ നുണ.

ടിജി മോഹന്‍ ദാസ് എന്ന ടിവി കമന്‍റേറ്ററെ ഒരു കൊലയാളിയെപ്പോലെ ചിത്രീകരിക്കുന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ പ്രചാരണത്തിനെതിരെയാണ് ജെ.കെ. അംബിക എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പരിഹസിച്ചത്.

“കൊലപാതകത്തിന് ടിജി ഉപയോഗിച്ച ആയുധങ്ങൾ, രക്തംപുരണ്ട വസ്ത്രങ്ങൾ, ഫോൺ, കൃത്യം നടത്തുന്ന ദിവസം ഉപയോഗിച്ച വാഹനം എന്നിവ പാറമടയിൽ കൊണ്ട് താഴ്‌ത്തിയാലോ!” – ഇതായിരുന്നു ജെ.കെ. അംബിക റിപ്പോര്‍ട്ടര്‍ ടിവിയെ പരിഹസിച്ചുകൊണ്ട് പങ്കുവെച്ച പോസ്റ്റ്. കേരള സ്റ്റോറി എന്ന സിനിമയുടെ ഒന്നാം ഭാഗത്തിന് തിരക്കഥ രചിച്ച എഴുത്തുകാരി കൂടിയാണ് ജെ.കെ. അംബിക.

 

Recent Posts