India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ, പിന്തുണയുമായി വാങ്ചുക്

കോണ്‍ഗ്രസ് പിന്തുണയുള്ള ജാര്‍ഖണ്ഡില്‍ പരീക്ഷാക്രമക്കേടിനെതിരായ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടയില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

റാഞ്ചി: കോണ്‍ഗ്രസ് പിന്തുണയുള്ള ജാര്‍ഖണ്ഡില്‍ പരീക്ഷാക്രമക്കേടിനെതിരായ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടയില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ. നിരാഹാരമനുഷ്ഠിക്കുന്ന മഹ്തോയ്‌ക്ക്  സോനം വാങ്ചുക് പിന്തുണ പ്രഖ്യാപിച്ചു. പക്ഷെ രാഹുലോ പ്രിയങ്കയോ സമരത്തില്‍ പങ്കെടുത്തിട്ടില്ല. ഇതേക്കുറിച്ച് ഒരക്ഷരം പോലും സംസാരിക്കുന്നില്ല.

ഇതുവരെയും സമരത്തിന് തയ്യാറായിട്ടില്ല. രാഹുല്‍ ഗാന്ധിയും ഇതേക്കുറിച്ച് കൃത്യമായ പ്രതികരണം നല്‍കാന്‍ മടിക്കുന്നു. റാഞ്ചിയിലെ ജയ്‌പാല്‍ സിങ്ങ് മുണ്ട സ്റ്റേഡിയത്തില്‍ ആണ് പരീക്ഷാക്രമക്കേടിനെതിരെ വിദ്യാര്‍ത്ഥികളുടെ സമരം നടക്കുന്നത്.

ജാര്‍ഖണ്ഡിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനും ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും നടത്തിയ നിരവധി റിക്രൂട്ട് മെന്‍റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെയാണ് സമരം. ഇവിടെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും സംയുക്തമായാണ് ഭരിക്കുന്നത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ഈ സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

ഈ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാന്‍ തയ്യാറില്ലാത്തതുകൊണ്ടാണ് നിരാഹാരം വേണ്ടിവന്നതെന്ന് ദേവേന്ദ്രനാഥ് മഹ്തോ.പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് മഹ്തോ തന്റെ നിരാഹാരം ആരംഭിച്ചത്. ജൂലായില്‍ നടന്ന 14ാമത് ജാര്‍ഖണ്ഡ് പിഎസ് സി പരീക്ഷയിലെ ക്രമക്കേടുകളെ തുടര്‍ന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് ശേഷം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ജൂലായ് 25 മുതല്‍ രാപ്പകല്‍ സമരം നടത്തി. ജൂലായ് 29 മുതല്‍ സ്റ്റേഡിയത്തില‍് കുത്തിയിരിപ്പ് സമരം തുടങ്ങി. അതിന് ശേഷമാണ് ഇപ്പോള്‍ ആഗസ്ത് മൂന്നിന് നിരാഹാരസമരം ആരംഭിച്ചത്.

14ാമത് ജാര്‍ഖണ്ഡ് പിഎസ് സി പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ച് ഇഡി, സിബിഐ അന്വേഷണം വേണമെന്നും ദേവേന്ദ്രനാഥ് മഹ്തോ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി 2015 മുതല്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ് ദേവേന്ദ്രനാഥ് മഹ്തോ.

മനസ്സില്ലാമനസ്സോടെ സിജെപി

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നതോടെയാണ് കോക്രോച്ച് ജനതാപാര്‍ട്ടി ഈ സമരത്തിന് പിന്തുണയുമായി എത്തിയത്. ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടിനെക്കുറിച്ച് പഠിച്ചുവരികയാണെന്ന് ഒരാഴ്ചയായി സിജെപി നേതാവ് അഭിജിത് ദീപ്കെ പറയുന്നുണ്ടെങ്കിലും പിന്നീട് ഈ സമരത്തിന് പിന്തുണ കിട്ടിത്തുടങ്ങിയതോടെ ദേവേന്ദ്രനാഥ് മഹ്തോയുമായി വീഡിയോയില്‍ ബന്ധപ്പെടുകയായിരുന്നു.  സിജെപി നേതാക്കളാരും ജാര്‍ഖണ്ഡില്‍ വരാന്‍ തയ്യാറായിട്ടില്ല.

Recent Posts