Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

രാമായണ പാരായണത്തെ പ്രതിരോധിക്കണമെന്ന് പറഞ്ഞ ആക്ടിവിസ്റ്റാണ് ശ്യാം കുമാർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : ഹിന്ദുക്കളെ ആക്ഷേപിച്ച് ചരിത്രകാരൻ ടി എസ് ശ്യാം കുമാർ . ഉന്നയിക്കുന്ന വിഷയങ്ങളോട് ആശയപരമായി സംവദിക്കാൻ യാതൊരു ശേഷിയുമില്ലാത്തവരാണ് തെറിവിളിയുമായി നടക്കുന്നത്. ഏറ്റവും നീചവും നിന്ദ്യവുമായ ഭാഷയിലാണ് ഗാന്ധിയെ പറ്റി ഹിന്ദുത്വർ പ്രസ്താവിക്കുന്നതെന്നാണ് ശ്യാം കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

ഇതിനെതിരെ ആരും പ്രതികരിക്കില്ലെന്നും പോലീസ് , നടപടികൾ സ്വീകരിക്കില്ലെന്നുമുള്ള ധൈര്യവും ഹിന്ദുത്വർക്ക് തെറിവിളിക്കാനും വിദ്വേഷം പ്രചരിപ്പിക്കാനും ഉത്സാഹം പകരുകയാണ് ചെയ്യുന്നത്. ആശയസംവാദത്തിനുള്ള ബൗദ്ധികസംവാദശേഷിയില്ലാത്ത ഇക്കൂട്ടരുടെ തെറിയഭിഷേകം നിയമനടപടികൾ ഇല്ലാത്തിടത്തോളം തുടരുമെന്നും ശ്യാം കുമാർ പറയുന്നു.

മുൻപും ഹിന്ദുക്കളെയും, ഹിന്ദു വിശ്വാസങ്ങളെയും ആക്ഷേപിച്ചിട്ടുള്ള വ്യക്തിയാണ് ശ്യാം കുമാർ . കേരളത്തിലെ ദളിത് ഭവനങ്ങളില്‍ ഒരുകാലത്തും രാമായണ പാരായണം നടന്നിട്ടില്ലെന്നും രാമായണ പാരായണത്തെ പ്രതിരോധിക്കേണ്ടതുണ്ടെന്നും ശ്യാം കുമാര്‍ പറഞ്ഞിരുന്നു.

രാമായണ പാരായണം പ്രതിരോധിക്കേണ്ടത് ദളിതരുടെ മാത്രം വിഷയമല്ല. സമൂഹം ഒന്നാകെ പ്രതിരോധിക്കേണ്ടതാണ്. മറ്റു സമൂഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാമനെയോ രാമായണത്തേയോ ദളിത് സമൂഹം ഏറ്റെടുത്തിട്ടില്ല. രാമന്‍ ദളിതര്‍ക്ക് ഒന്നും തന്നെ നല്‍കിയിട്ടില്ല എന്ന രീതിയിലായിരുന്നു ശ്യാം കുമാറിന്റെ പ്രസംഗം .