കോഴിക്കോട്: രാഷ്‌ട്രീയഭേദമെനന്യേ മുസ്ലിം വിഭാഗത്തിലുള്ളവര്‍ ഒറ്റക്കെട്ടായി നിന്നുവെന്നും ഭൂരിഭാഗവും വോട്ട് ചെയ്തുവെന്നും ഹിന്ദുക്കളില്‍ പലരും വോട്ട് ചെയ്തില്ലെന്നും ചിദാനന്ദപുരി. ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സ്വാമി സൂചിപ്പിച്ചത്.
തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഹിന്ദുക്കളില്‍ പലരും വോട്ടുചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ദിനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാത്രം മൂന്നു ലക്ഷം പേരാണ് ദര്‍ശനത്തിനെത്തിയത്. സംസ്ഥാനത്തെ മുസ്ലിം വിഭാഗം ഭൂരിപക്ഷവും വോട്ടു ചെയ്തു. ഇക്കാര്യത്തില്‍ മുസ്ലിം വിഭാഗത്തെ കണ്ടു പഠിക്കണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.
‘മുസ്ലിം പണ്ഡിതര്‍ ഏകീകരണത്തിനുള്ള ആഹ്വാനം നടത്തി. ക്രൈസ്ത പുരോഹിതര്‍ സ്ഥാനാര്‍ത്ഥികളുടെ പേരെടുത്ത് ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് ലീഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും നിര്‍ദ്ദേശപ്രകാരമാണ്. ഇസ്ലാമിക രാഷ്‌ട്രത്തിനായി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഉണ്ടാവരുത്. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുമാവില്ല. ഈ സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാവുന്നതാണ് അഭികാമ്യം,തന്റെ ആഗ്രഹവും ഇതുതന്നെ’- ചിദാനന്ദപുരി പറഞ്ഞു.
ബിജെപി ഭാവിയില്‍ കേരളം ഭരിക്കണമെങ്കില്‍ അടുത്തവട്ടം ഇടതുപക്ഷം ഭരിക്കണം. പ്രക്ഷോഭങ്ങളാണ് സിപിഎമ്മിന്റെ കരുത്ത്. തുടര്‍ച്ചയായ ഭരണം കരുത്തുചോര്‍ത്തും. കോണ്‍ഗ്രസിന്റെ കരുത്ത് അധികാരമാണ്. ഒരുവട്ടം കൂടി പ്രതിപക്ഷത്തിരുന്നാല്‍ കോണ്‍ഗ്രസും ദുര്‍ബലമാകും. തുടര്‍ഭരണത്തിലൂടെ സിപിഎമ്മും പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസും ദുര്‍ബലമാവുമ്ബോള്‍ ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു…
















