കൊച്ചി:സിറോ മലബാര്‍ സഭാ ആസ്ഥാനത്ത് ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി ബി ജെ പി നേതാവും പാലായിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ ഷോണ്‍ ജോര്‍ജ്. സഭയെയല്ല ദീപിക പത്രത്തെയാണ് വിമര്‍ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സഭയുടെ കാഴ്ചപ്പാട് മാത്രമല്ല ദീപികയില്‍ ഉളളത്.തന്റെ നിലപാട് വ്യക്തമായി വിശദമാക്കിയിട്ടുണ്ട്. പരാതികള്‍ അറിയിക്കേണ്ടവരെ അറിയിച്ചു.താനും കൂടി ഉള്‍പ്പെട്ടതാണ് സഭ.
തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ മാത്രമേ അത് മാറ്റേണ്ടതുള്ളൂ. തന്റെ പാര്‍ട്ടിയുടെ നിലപാടില്‍ നിന്നുകൊണ്ട് ഒരു ക്രൈസ്തവ സഭാംഗമെന്നുള്ള നിലയില്‍ തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ അറിയിച്ചെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ദീപികയില്‍ വരുന്നതെല്ലാം സഭയുടെ അഭിപ്രായങ്ങള്‍ ആണെന്ന് ആര്‍ക്കെങ്കിലും ധാരണയുണ്ടെങ്കില്‍ അത് മാറ്റുകയാണ് താന്‍ ചെയ്തത്. താന്‍ പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കേണ്ട വ്യക്തിയാണ്. അതിനാല്‍ ക്രൈസ്തവസഭയുടെ ഭാഗമായി നിന്നുകൊണ്ട് തന്റെ ആശങ്കകള്‍ അറിയിച്ചു എന്ന് മാത്രം. താന്‍ പറഞ്ഞതിനെ സഭയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു. ബിജെപിയോ താനോ ഒരാളെയും പേരെടുത്ത് വിമര്‍ശിച്ചിട്ടില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
രാഷ്‌ട്രീയ ലാഭം ഒന്നും നോക്കാതെ സഭയ്‌ക്ക് വേണ്ടി നിലകൊണ്ടയാളാണ് പി സി ജോര്‍ജ്. അദ്ദേഹം പറഞ്ഞത് പാര്‍ട്ടിയുടെതല്ല വ്യക്തിപരമായ അഭിപ്രായമാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.















