കോട്ടയം: വെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ പുതിയ സര്‍ജിക്കല്‍ ബ്ലോക്കില്‍ ശസ്ത്രക്രിയകള്‍ മുടങ്ങി. വെള്ളമെത്തിക്കുന്ന മോട്ടോറിലെ തകരാറാണ് കാരണം.
തിങ്കളാഴ്ച രാവിലെ മുതല്‍ വെള്ളം ഇല്ലാത്തതിനാല്‍ പ്രതിസന്ധി നേരിട്ടിരുന്നു.എത്രയും വേഗം പ്രശ്‌നം പരിഹരിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
ഇന്നലെ മുതല്‍ ഇവിടെ വെളളം മുടങ്ങിയിരിക്കുകയാണ്. ഇന്ന് രാവിലെ ആറ് മണിയോടെ രോഗികളെ ശസ്ത്രക്രിയയ്‌ക്കായി എത്തിച്ചെങ്കിലും വെളളമില്ലാത്തതിനാല്‍ ഉച്ചയ്‌ക്ക് 12 മണിയോടെ തിരിച്ചു കൊണ്ടുപോയി.പുതുക്കിയ ശസ്ത്രക്രിയാ തീയതി പിന്നീട് അറിയിക്കും.
















