Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2026, 10:57 am IST
in Editorial, Vicharam

തലമുറകളെ വിസ്മയിപ്പിച്ച ഇതിഹാസ ഗായിക ആശ ഭോസ്‌ലെ ജീവിതത്തോട് വിട പറഞ്ഞിരിക്കുന്നു. കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അനശ്വര ഗാനങ്ങളിലൂടെ പ്രശസ്തയായ ആശാ ഭോസ്‌ലെയുടെ മരണവാര്‍ത്ത സംഗീതപ്രേമികളുടെ പല തലമുറകളെ ദുഃഖത്തിലാഴ്‌ത്തി. മജാ ബാല്‍ എന്ന മറാത്തി ചിത്രത്തിനായി ‘ചലാ ചലാ നവ്ബാല…’ എന്ന ആദ്യ ഗാനം പാടുമ്പോള്‍ ആശയ്‌ക്ക് വെറും 10 വയസ്സായിരുന്നു. തുടക്കത്തില്‍ ചില അടിപൊളി ഗാനങ്ങളാണ് പാടിയിരുന്നതെങ്കിലും ‘ദില്‍ ചീസ് ക്യാ ഹൈ…’ പോലുള്ള ഗസലുകളിലൂടെയും ‘തേരാ മന്‍ ദര്‍പണ്‍ കെഹ് ലായേ…’ പോലുള്ള ശാസ്ത്രീയ ഗാനങ്ങളിലൂടെയും അവര്‍ തന്റെ ആലാപന മികവ് തെളിയിച്ചു. മലയാളത്തില്‍ ‘സുജാത’ എന്ന ചിത്രത്തിനുവേണ്ടി പാടിയ ‘സ്വയംവര ശുഭദിന മംഗളങ്ങള്‍…’ എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്.

മെലഡിയുടെ രാജകുമാരി എന്നറിയപ്പെട്ട ലതാ മങ്കേഷ്‌കറുടെ ഇളയ സഹോദരിയാണ് ആശാ ഭോസ്‌ലെ. പക്ഷേ ചേച്ചിയുടെ നിഴലില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടാതെ തന്റേതായ വ്യക്തിത്വം സൂക്ഷിച്ചു. ദീദിയോട് എക്കാലവും നന്ദിയും സ്‌നേഹവും ഉണ്ടായിരുന്നെങ്കിലും തനിക്കൊരു സ്വതന്ത്ര അസ്തിത്വം വേണമെന്ന് ആഗ്രഹിക്കുകയും, അതിനുവേണ്ടി തീവ്രമായി പരിശ്രമിക്കുകയും ചെയ്തു. സ്വാഭാവികമായും സഹോദരിമാര്‍ തമ്മിലെ മത്സരത്തെക്കുറിച്ചുള്ള കഥകള്‍ വര്‍ഷങ്ങളായി പ്രചരിച്ചുവെങ്കിലും ഇരുവരും ഒരിക്കലും അത് സ്ഥിരീകരിച്ചിട്ടില്ല.

ആളുകള്‍ പലപ്പോഴും ഞങ്ങളെക്കുറിച്ചുള്ള കഥകള്‍ സൃഷ്ടിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. പക്ഷേ രക്തബന്ധം മറ്റെന്തിനെക്കാളും ശക്തമാണല്ലോ. ചിലപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒരേ ചടങ്ങില്‍ ഉണ്ടാകുമ്പോള്‍, ചിലര്‍ എന്നെ അവഗണിച്ച് ചേച്ചിയോട് മാത്രം സംസാരിക്കുമായിരുന്നു. പിന്നീട് അത് പറഞ്ഞ് ഞങ്ങള്‍ ചിരിക്കുമായിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ ആശ പറഞ്ഞത്.

ഇവരുടേത് ഒരു സംഗീത കുടുംബമായിരുന്നു. ഇളയ സഹോദരി ഗായിക ഉഷാ മങ്കേഷ്‌കറാണ്. പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറും ശേവന്തി മങ്കേഷ്‌കറും ചേര്‍ന്നതാണ് ഈ പ്രശസ്ത കുടുംബം.
എട്ട് ദശാബ്ദങ്ങള്‍ നീണ്ട സംഗീത ജീവിതത്തില്‍ ഷര്‍മിള ടാഗോര്‍, ആശാ പാരേഖ്, രേഖ, ഉര്‍മിള മണ്ഡോദ്കര്‍, കരിഷ്മ കപൂര്‍, ഐശ്വര്യ റായ് തുടങ്ങി പലതലമുറകളില്‍ പെട്ട നടിമാര്‍ക്കായി ആശാ ഭോസ്‌ലെ പാടി. കുടുംബക്കാരോടൊപ്പം നവതിയാഘോഷിക്കുന്നതിനുപകരം ദുബായ്‌യില്‍ സംഗീത പരിപാടി ലൈവ് നടത്തി വ്യത്യസ്തയാണെന്ന് തെളിയിച്ചു.

‘ഈ പ്രായത്തിലും മൂന്ന് മണിക്കൂര്‍ സ്റ്റേജില്‍ നിന്നു പാടുന്നത് എന്നെ സന്തോഷിപ്പിക്കുന്നു. ഈ ഉന്മേഷത്തിന് എല്ലാവരോടും നന്ദിയുണ്ട്. ശ്വാസം നിര്‍ത്തിയാല്‍ മനുഷ്യന്‍ മരിക്കും. എനിക്ക് സംഗീതം തന്നെയാണ് ശ്വാസം. ജീവിതം മുഴുവന്‍ അതിനായി സമര്‍പ്പിച്ചിരിക്കുന്നു. ‘സംഗീതം തനിക്ക് ജീവശ്വാസമായിരുന്നെന്ന് ഈ വാക്കുകള്‍ തെളിയിക്കുന്നു. തൊട്ടടുത്ത വര്‍ഷം ദുബായ്‌യിലെ സംഗീത പരിപാടിയില്‍ ഹിറ്റ് ഗാനമായ ‘തൗബ തൗബ…’ അവതരിപ്പിച്ചും ആരാധകരെ അത്ഭുതപ്പെടുത്തി. സംഗീത ലോകത്ത് മറ്റേതെങ്കിലും ഗായികയ്‌ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

കാലത്തിന്റെ മാറ്റങ്ങള്‍ അംഗീകരിക്കാനും, അതിനൊപ്പം സഞ്ചരിക്കാനും കഴിഞ്ഞ ഗായികയായിരുന്നു ആശ. സമൂഹ മാധ്യമങ്ങളില്‍ ഈ ഗായികയെ ദശലക്ഷങ്ങളാണ് പിന്തുടര്‍ന്നത്. രണ്ടുതവണ മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ആശ ഭോസ്‌ലെയെ സിനിമ മേഖലയിലെ ഏറ്റവും ഉന്നതമായി കരുതപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കിയും രാജ്യം ആദരിച്ചു. രാജ്യത്തെ രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ പദ്മ വിഭൂഷണും ലഭിച്ചു. 2022 ലെ ‘ലൈഫ്‌സ് ഗുഡ്’ എന്ന ചിത്രത്തിലാണ് അവസാനമായി പാടിയത്.

കഴിഞ്ഞ വര്‍ഷം, തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയും, ചരിത്രപ്രധാനമായ അനുകൂല വിധി നേടുകയും ചെയ്തത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

സംഗീത ജീവിതത്തിനപ്പുറം സങ്കടങ്ങള്‍ നിറഞ്ഞ ദാമ്പത്യജീവിതമാണ് അവര്‍ക്ക് കാലം സമ്മാനിച്ചത്. പക്ഷേ സംഗീതവുമായുള്ള ബന്ധം ഒരിക്കലും കൈവിട്ടില്ല. പതിനാറാം വയസ്സില്‍ ഗണപത് റാവു ഭോസ്‌ലെയുമായുള്ള വിവാഹത്തില്‍ മൂന്ന് മക്കളുണ്ടായെങ്കിലും ആ ബന്ധം വേര്‍പിരിഞ്ഞു. ആശയുടെ വ്യക്തിജീവിതം ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞതായിരുന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം സംഗീതസംവിധായകന്‍ ആന്‍.ഡി. ബര്‍മനെ വിവാഹം ചെയ്തു. ഇരുവരും ചേര്‍ന്ന് ഭാരതീയ സംഗീതത്തില്‍ അപൂര്‍വ്വമായ കൂട്ടുകെട്ടായി മാറി. ഈ ബന്ധത്തില്‍ മക്കളുണ്ടായിരുന്നില്ല.

ആശ ഭോസ്‌ലെയുടെ രണ്ടുമക്കള്‍ക്ക് അകാല മൃത്യു സംഭവിച്ചു. ഇളയമകന്‍ ആനന്ദ് മാത്രമാണ് ജീവിച്ചിരിക്കുന്നത്. കാലം എത്ര കഴിഞ്ഞാലും ഈ അനശ്വര ഗായിക ആസ്വാദകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും. ഒരിക്കലും അവസാനിക്കാത്ത ആ നാദധാരയ്‌ക്ക് മുന്നില്‍ ശതകോടി പ്രണാമം.

Tags: singerasha bhoslelegend
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

Main Article

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

Entertainment

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.