വൈറലായ പെൺകുട്ടി മോണാലിസയുടെയും ഫാർമന്റെയും വിവാഹം കേരളത്തിലെത്തിച്ച് നടത്തിയത് വലിയ ഗൂഢാലോചനയാണെന്ന് നേരത്തെ തന്നെ ആരോപണമുയർന്നതാണ്.സംഭവത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ഇടപെടൽ ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും പട്ടികവർഗ പെൺകുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് രാഷ്‌ട്രപതിക്ക് കത്തയച്ചു.
പെൺകൂട്ടിയുടെ വിവാഹം നടന്ന അരുമാനൂർ നയിനാർ ശിവക്ഷേത്രത്തിനെതിരേയും വിശ്വ ഹിന്ദു പരിഷത്ത് പരിഷത്ത് രംഗത്തെത്തി. ഹിന്ദു മാരേജ് ആക്ട് പ്രകാരം ക്ഷേത്രത്തിൽ നടക്കുന്ന ഹൈന്ദവ വിവാഹങ്ങൾക്ക് നിയമസാധുത എന്നിരിക്കെ നയിനാർ ക്ഷേത്രത്തിൽ നടക്കുന്ന മിശ്ര മത വിവാഹങ്ങൾക്ക് നിയമസാധുത എന്നിരിക്കെ നയിനാർ ക്ഷേത്രത്തിൽ നടക്കുന്ന മിശ്ര മത വിവാഹങ്ങൾ ദുരൂഹമെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് അഭിപ്രായപ്പെട്ടു.
സാംസ്കാരിക പരിഷ്കർത്താവായ ശ്രീനാരായണ ഗുരുദേവന്റെ പേര് ദുരുപയോഗം ചെയ്തുകൊണ്ടാണ് ക്ഷേത്രത്തിൽ വിവാഹങ്ങൾ സംഘടിപ്പിക്കുന്നതെന്നും വിശ്വ ഹിന്ദു പരിഷത്ത് വിമർശിച്ചു. ഇതിനിടെ മൊണാലിസ ഒളിച്ചോടിയെന്നു പറഞ്ഞ് ഭർത്താവ് ഫർഹാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കുട്ടിയെ എവിടെയോ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
















