കണ്ണൂർ: വിവാഹവാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരുന്ന സുൽത്താൻ ബത്തേരി സ്വദേശി അഖിൽ ജോഷിയെയാണ് (33) പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ മാസം 13-ന് കേളകം പോലീസ് കേസെടുത്തിരുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വൈദികൻ ഒളിവിൽ പോയി.
സംഭവം ഒതുക്കിത്തീർക്കാൻ ഉന്നതതല ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേളകം ഇൻസ്‌പെക്ടർ ഇതിഹാസ് താഹയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
















