
തിരുവല്ല: പോളിങ്ങിനു ശേഷം കണക്കെടുപ്പു തുടങ്ങിയതോടെ സിപിഎമ്മില്‍ അടി തുടങ്ങി. പലയിടത്തും മുമ്പുണ്ടായിരുന്ന ആത്മവിശ്വസം ഇപ്പോള്‍ നേതാക്കന്മാര്‍ക്കില്ല. പത്തനംതിട്ട സിപിഎമ്മിലാണ് ആദ്യ വെടി പൊട്ടിയത്. റാന്നിയിലെ പോളിങ് കുറവില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം റോഷന്‍ റോയ് മാത്യു ഫേസ്ബുക്കില്‍ പങ്കുവച്ച വിമര്‍ശനക്കുറിപ്പ് പാര്‍ട്ടിക്ക് തലവേദനയായി.
തിരുവല്ല, അടൂര്‍, കോന്നി, ആറന്മുള എന്നിവിടങ്ങളിലും അവസ്ഥ സമാനമാണ്. ജില്ലയില്‍ വലിയ തിരിച്ചടിയാണ് ഇത്തവണ സിപിഎം പ്രതീക്ഷിക്കുന്നത്. റാന്നിയിലെ പോളിങ്ങില്‍ വന്ന കുറവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രമോദ് നാരായണനെ കടന്നാക്രമിക്കുന്നതായിരുന്നു റോഷന്‍ റോയ് മാത്യുവിന്റെ വിമര്‍ശനം. പിഎസ്‌സി മുന്‍ അംഗം കൂടിയാണ് റോഷന്‍ റോയ്.
ഏറ്റവും കുറവ് പോളിങ് റാന്നി മണ്ഡലത്തിലാണെന്നും ഇതിന് കാരണം റാന്നിക്കാര്‍ അല്ലാത്ത സ്ഥാനാര്‍ത്ഥികളാണെന്നും പോസ്റ്റില്‍ പറയുന്നു. പോളിങ് കുറയാനുള്ള ഏഴ് കാരണങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. മണ്ഡലത്തിലെ വോട്ടര്‍മാരുടെ തണുപ്പന്‍ പ്രതികരണത്തിന് കാരണമെന്തെന്ന് വിശകലനം ചെയ്ത് ഏഴ് ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. ശക്തമായ രാഷ്‌ട്രീയ മത്സരത്തിന്റെ അഭാവം, സ്ഥാനാര്‍ത്ഥികളോടുള്ള താത്പര്യക്കുറവ്, റാന്നിക്കാരല്ലാത്ത സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യം എന്നിവ വോട്ടര്‍മാരെ ബൂത്തിലെത്തുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചോ എന്ന് അദ്ദേഹം ചോദിക്കുന്നു.