Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമങ്ങള്‍ വിളിക്കുമ്പോള്‍ ഫോണെടുക്കാതെ റഹിമും ഗോവിന്ദനും ശിവന്‍കുട്ടിയും; കേരളത്തിലെ ഡിജിപി ഏപ്രില്‍ 22ന് ഹാജരാകണം

വിവാഹദിവസം മാധ്യമശ്രദ്ധ പിടിച്ചുപറ്റി രാഷ്‌ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിച്ച ഇവര്‍ കേസ് കുരുക്കാകുമെന്ന് അറിഞ്ഞതോടെയാണ് മാധ്യമങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2026, 11:13 pm IST
in Kerala

തിരുവനന്തപുരം:പ്രയാഗ് രാജിലെ കുംഭമേളയില്‍ വൈറലായ മാല വില്‍ക്കുന്ന പ്രായപൂര്‍ത്തിയാവാത്ത ഹിന്ദു പെണ്‍കുട്ടിയെ മുസ്ലിം യുവാവിന് വിവാഹം ചെയ്തുകൊടുത്ത കേസില്‍ മാധ്യമങ്ങളുടെ ഫോണ്‍ വിളിക്ക് മറുപടി പറയാതെ മൗനംപാലിച്ച് ശിവന്‍കുട്ടിയും റഹിമും ഗോവിന്ദനും. വിവാഹദിവസം മാധ്യമശ്രദ്ധ പിടിച്ചുപറ്റി രാഷ്‌ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിച്ച ഇവര്‍ കേസ് കുരുക്കാകുമെന്ന് അറിഞ്ഞതോടെയാണ് മാധ്യമങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിക്കുന്നത്. കേസിന്റെ ഗൗരവം തന്നെയാണ് ഇവരെ ഭയപ്പെടുത്തുന്നത്. ഈ കേസില്‍ കേരളത്തിലെ ഡിജിപിയോട് ഏപ്രില്‍ 22ന് ദല്‍ഹിയിലെ ദേശീയ ഗോത്രകമ്മീഷന്‍ മുന്‍പാകെ ഹാജരാകാന്‍ ഉത്തരവിട്ടിരിക്കുകയാണ് എന്നത് കേസിന്റെ ഗൗരവം വര്‍ധിപ്പിയ്‌ക്കുന്നു.

ഇതാണ് റിയല്‍ കേരള സ്റ്റോറി എന്ന് പറഞ്ഞ് ന്യൂനപക്ഷ വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ ഉറപ്പിക്കാനുള്ള രാഷ്‌ട്രീയക്കളിയാണ് ഗോവിന്ദന്‍മാസ്റ്ററും ശിവന്‍കുട്ടിയും റഹിമും നടത്തിയത്. പക്ഷെ ഈ വിവാഹത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ദേശീയ ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ അന്താര്‍ സിങ്ങ് ആര്യ ഉത്തരവിട്ടതിനെ തുടര്‍ന്ന് ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ദേശീയ ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ലീഗല്‍ അഡ്വൈസറായ പ്രകാശ് ഉയ്‌കെ, കമ്മീഷന്‍ ഡയറക്ടര്‍ പി. കല്യാണ്‍ റെഡ്ഡി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. വിവാഹം നടന്ന കേരളത്തിലെ ശ്രീനാരായണ ദേവ ക്ഷേത്രത്തില്‍ നിന്നാണ് അന്വേഷണം ആരംഭിച്ചത്. ഇവര്‍ കേരളം മുതല്‍ മധ്യപ്രദേശ് വരെ ഈ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കണ്ണികളെയും കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നു. പ്രതികള്‍ മറച്ചുവെയ്‌ക്കാന്‍ ശ്രമിച്ച രേഖകളെല്ലാം കമ്മീഷന്‍ കണ്ടെടുത്തു. ആധാര്‍ കാര്‍ഡിലെ ജനനതീയതി കാണിച്ചാണ് ഇവര്‍ വിവാഹിതരായത്. പിന്നീട് പൂവാറിലെ ഗ്രാമപഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. ഇവര്‍ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് ആണ് വിവാഹത്തിന് ഉപയോഗിച്ചത്.ഇത് നല്‍കിയത മഹേശ്വര്‍ മുനിസിപ്പാലിറ്റിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. മഹേശ്വര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ജനനരേഖപ്രകാരം മൊണാലിസയ്‌ക്ക് 16 വയസ്സേ ഉള്ളൂ.

കേരളസ്റ്റോറി എന്ന സിനിമയിലെ ലവ് ജിഹാദിനെ പരിഹസിക്കുകയായിരുന്നു വിവാഹദിവസം ശിവന്‍കുട്ടിയും ഗോവിന്ദന്‍ മാസ്റ്ററും റഹിമും. എന്നാല്‍ ദേശീയ ഗോത്രവര്‍ഗ്ഗകമ്മീഷന്റെ ഫോറന്‍സിക് പരിശോധനയിലാണ് വിവാഹം നടത്താന്‍ വേണ്ടി മാത്രം കള്ളരേഖ കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞത്. 2009 ഡിസംബര്‍ 30 ആണ് മൊണാലിസയുടെ യഥാര്‍ത്ഥ ജനനതീയതി. അതുപ്രകാരം വിവാഹം നടന്ന മാര്‍ച്ച് 11ന് 16 വയസ്സേ പെണ‍്കുട്ടിക്കുള്ളൂ. കെ സ്മാര്‍ട്ട് ആപ് വഴി പെണ്‍കുട്ടിയുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച ജനനസര്‍ട്ടിഫിക്കറ്റ് വ്യാജമായിരുന്നു.

പാര്‍ദി എന്ന ഗോത്രവര്‍ഗ്ഗത്തില്‍ ജനിച്ച പെണ്‍കുട്ടിയാണ് മൊണാലിസ. അതിനാലാണ് ബാലവിവാഹത്തിന് പിന്നാലെ പോക്സോ കേസും പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള (SC/ST Act) കുറ്റങ്ങളും ചുമത്തുന്നത്. ഇതോടെ എളുപ്പത്തില്‍ ഊരിപ്പോരാന്‍ പറ്റാത്ത നിയമക്കുരുക്കായി ഈ കേസ് മാറുമെന്ന് സിപിഎം നേതാക്കള്‍ മനസ്സിലാക്കിയിട്ടുണ്ട്. തീര്‍ച്ചയായും ഗോത്രവര്‍ഗ്ഗക്കാരെ പീഢിപ്പിക്കുന്നത് നിരോധിക്കുന്ന നിയമപ്രകാരം കേസെടുക്കുമെന്ന് ദേശീയ ഗോത്രവര്‍ഗ്ഗകമ്മീഷന്‍ നിയമോപദേശകനായ പ്രകാശ് ഉയ്‌കെ പറയുന്നു. വിവാഹം നടത്തിക്കൊടുക്കാന്‍ സിപിഎം മുന്നിട്ടിറങ്ങിയിട്ടില്ലെന്ന് പറഞ്ഞൊഴിയാന്‍ പാര്‍ട്ടിക്ക് കഴിയുമെങ്കിലും അന്ന് നടത്തിയ പെര്‍ഫോമന്‍സിന്റെ പേരില്‍ മാധ്യമങ്ങളില്‍ നിന്നും എളുപ്പം തടിയൂരാന്‍ റഹിമിനും ശിവന്‍കുട്ടിയ്‌ക്കും ഗോവിന്ദനും കഴിയില്ല.

വധൂവരന്മാര്‍ സ്വമേധയാ ആണ് ക്ഷേത്ര കമ്മിറ്റിയെ സമീപിച്ചതെന്നും കേട്ടറിഞ്ഞ് എത്തുകയായിരുന്നു ഗോവിന്ദനും റഹിമും ശിവന്‍കുട്ടിയും എന്നൊക്കെയാണ് സിപിഎം നേതൃത്വം നല്‍കുന്ന വിശദീകരണം. പക്ഷെ വിവാഹദിവസം ഇവര്‍ നല്‍കിയ വമ്പന്‍ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലുണ്ട്.

കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. മൊണാലിസയെ വിവാഹം ചെയ്ത ഫര്‍മാന്‍ അന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പാകെ പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞു എന്ന് കാണിച്ച ജനനസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറയുന്നു. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ചമച്ചവര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്നും ദേശീയ ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ നിയമ ഉപദേശകന്‍ പ്രകാശ് ഉയ്‌ക്കെ വ്യക്തമാക്കിയതോടെ സംഭവത്തിന് പുതിയ മാനങ്ങള്‍ കൈവന്നു. വിവാഹത്തിന് നേതൃത്വം നല്‍കിയ സിപിഎം നേതാക്കള്‍ വിഷയത്തില്‍ മൗനം പാലിക്കുന്നത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

 

 

Tags: MonalisFarmanv sivankuttyPOCSO caseaa rahimLatest newsGovindan MasterPrakash UikeyNational Tribal commission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.