കണ്ണൂർ: അഞ്ചരക്കണ്ടിയിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ അധ്യാപകർക്ക് സസ് പെൻഷൻ. ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം. കെ റാമിനെയും അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീതയേയുമാണ് സസ്പെൻഡ് ചെയ്തത്. നിതിൻ രാജ് വകുപ്പ് മേധാവിയിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നു എന്ന് കുടുംബം ആരോപിച്ചിരുന്നു.
നിതിനെ “പുഴുത്ത പട്ടിയെന്ന് വിളിച്ചു, നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചു”വെന്നും കുടുംബം ആരോപിച്ചിരുന്നു. സീനിയേഴ്‌സിൽ നിന്നുള്ള റാഗിങ്ങും ജീവനൊടുക്കാൻ കാരണമായെന്നും കുടുംബം പറയുന്നു. കഴിഞ്ഞ ദിവസമാണ് കോളേജ് കെട്ടിടത്തിന്റെ അഞ്ചാം നിലയി നിന്നും ചാടി നിതിൻ രാജ് മരിച്ചത്. ഇന്ന് നിതിൻ രാജ് വീട്ടിലേക്ക് എത്തേണ്ടതായിരുന്നു. വൈകുന്നേരം 3 മണി വരെ സംസാരിച്ചിരുന്നു എന്നും കുടുംബം പറഞ്ഞു.
മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും, തള്ളിയിട്ടു കൊലപ്പെടുത്തിയതെന്നും കുടുംബം പറയുന്നു. പഠിത്തത്തില്‍ മുന്‍പന്തിയിലായിരുന്ന അവനെ വകുപ്പ് മേധാവിക്ക് ഇഷ്ടമല്ലായിരുന്നു. പുഴുത്ത പട്ടിയെ പോലെയാണ് നിന്നെ കാണുന്നതെന്ന് പറഞ്ഞ് പല ദിവസവും കുട്ടികളുടെ മുന്നില്‍ അപമാനിച്ചുവെന്നും പിതാവ് പറഞ്ഞു.
















