മറവന്‍തുരുത്ത്: വിഷുവിന് കണിയൊരുക്കാന്‍ ‘കണിമത്തന്‍’ വിളയിച്ച് സുന്ദരന്‍ നളന്ദ. കര്‍ണാടകയില്‍ വ്യാപകമായി കൃഷിചെയ്യുന്ന കണിമത്തന്‍ (ഡിസ്‌കോ മത്തന്‍) പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിചെയ്താണ് വൈക്കം കുലശേഖരമംഗലം നളന്ദയില്‍ സുന്ദരന്‍ തിളക്കമാര്‍ന്ന വിജയം നേടിയത്.
കായ്‌ക്കുമ്പോള്‍ മഞ്ഞ നിറമുള്ള കണിമത്തന്‍ മൂപ്പെത്തുമ്പോള്‍ ഓറഞ്ച് നിറമാകും. 60-ാം ദിവസം കായ്ച്ചു 30 ദിവസത്തിനകം മൂപ്പെത്തുന്ന കണ്ണിനും മനസിനും കുളിരു പകരുന്ന കണിമത്തന്‍ അടുത്ത വര്‍ഷം മുതല്‍ വിപുലമായി കൃഷി ചെയ്യാനാണ് സുന്ദരന്‍ നളന്ദയുടെ തീരുമാനം. 50 വര്‍ഷമായി കാര്‍ഷികരംഗത്ത് സജീവമായ സുന്ദരന്‍ ലാഭ നഷ്ടങ്ങള്‍ക്കപ്പുറം കൃഷിയെ നെഞ്ചിലേറ്റിയ കര്‍ഷകനാണ്.
കുലശേഖരമംഗലത്ത് പ്ലാക്കത്തറ വിജയന്റെ 64 സെന്റ് പുരയിടത്തിലാണ് കണിമത്തന്‍ കൃഷി ചെയ്തത്. മറവന്‍തുരുത്ത് പഞ്ചായത്തിന്റേയും കൃഷിഭവന്റേയും സഹകരണത്തോടെ സമ്മിശ്രകൃഷി നടത്തുന്ന സുന്ദരന് ഇതിനകം കൃഷി വകുപ്പിന്റേയും പഞ്ചായത്തിന്റേയും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കണിമത്തന്റെ വിളവെടുപ്പ് ഉദ്ഘാടനം മറന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.തങ്കരാജ് നിര്‍വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ പി.ആര്‍. ശരത്കുമാര്‍, സീമാബിനു, മറവന്‍തുരുത്ത് കൃഷി അസിസ്റ്റന്റ് കെ.സി.മ നു, കര്‍ഷകരായ സുന്ദരന്‍ നളന്ദ, എ.ഡി. രാജപ്പന്‍അരുണ്‍ ഭവനം, സജിതട്ടാന്റെതറ, വിജയന്‍ പ്ലാക്കത്തറ തുടങ്ങിയവര്‍ സംബന്ധിച്ചു.
















