കൊല്ലം: ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ വാദം കേട്ടുകൊണ്ടിരിക്കുന്ന കേസില്‍ കക്ഷി ചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി എന്‍. ബാലമുരളി ഹര്‍ജി ഫയല്‍ ചെയ്തു. 2011-12 കാലഘട്ടത്തില്‍ ശബരിമല മേല്‍ശാന്തി ആയിരുന്നു ബാലമുരളി. 2010-2011ല്‍ അദ്ദേഹം ആറ്റുകാല്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ കൊല്ലം പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.
ആലുവ തന്ത്രവിദ്യാപീഠത്തിന്റെ മുന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ബാലമുരളി 20 ലധികം ക്ഷേത്രങ്ങളുടെ തന്ത്രിയുമാണ്. ബാലമുരളിക്ക് വേണ്ടി പ്രശസ്ത ഭരണഘടന വിദഗ്ധനായ അഡ്വ. രാകേഷ് ദ്വിവേദി, അഭിഭാഷകരായ അതിഥി ത്രിപാഠി, പ്രണീത് പ്രണവ്, ഋഷികേശ് ഹരിദാസ് എന്നിവരാണ് ഹാജരാകുന്നത്.











