ന്യൂദൽഹി: രാജ്യത്ത് കഴിഞ്ഞ നാല് മാസങ്ങൾക്കിടെ തകർത്തത് 16 തീവ്രവാദ ശൃംഖലകൾ. ശ്രീനഗർ മുതൽ വിജയവാഡ വരെ നീളുന്ന ഭീകര ശൃംഖലകളാണ് എൻഐഎയും സംസ്ഥാാന പോലീസ് സേനകളും സംയുക്തമായി തകർത്തത്. 90ഓളം പേർ പിടിയിലാവുകയും ബോംബ് നിർമാണ സാമഗ്രികൾ പിടിച്ചെടുക്കുകയും ചെയ്തു.
ദൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലും ഇവർ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ടിരുന്നു. ക്ഷേത്രങ്ങൾ, മുസ്ലീം ആരാധനാലയങ്ങൾ, മിലിട്ടറി കേന്ദ്രങ്ങൾ എന്നിവയും ഇവർ ലക്ഷ്യമിട്ടിരുന്നു. ലഹരിയും പണവും നൽകി വിദ്യാർത്ഥികളെ ഇവർ ഇതിനായി പരിശീലനം നൽകിയിരുന്നുവെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
ഓൺലൈൻ ഗെയിമുകളിലൂടെ ചാരന്മാരായി മാറുന്ന കുട്ടികളും ഡിജിറ്റൽ സ്ലീപ്പർ സെല്ലുകളുമടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെ നടത്തിയ പരിശോധനയിലാണ് തീവ്രവാദ ശൃംഖലകൾ കണ്ടെത്തി തകർത്തത്. ഐഎസ്ഐ, ലഷ്ക്കർ ഇ തോയ്ബ തുടങ്ങിയ ഭീകര സംഘടനകളുടെ സഹായത്തോടെയാണ് ഇത്തരം ശൃംഖലകൾ പ്രവൃത്തിച്ചിരുന്നത്. ഭാരതത്തെ ആക്രമിക്കാൻ വലിയ ഗൂഢാലോചനയാണ് ഇവർ നടത്തിയത്.
അനന്ത്നാഗിൽ വിദ്യാർത്ഥികളിൽ നിന്നും തോക്ക് കണ്ടെത്തിയ സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണം വലിയ തീവ്രവാദ ശൃംഖലകളിലാണ്. ഗുജറാത്തിൽ ഡോക്ടർമാർ ഉൾപ്പെടുന്ന ഭീകര ശൃഖലകൾ ബയോ വെപ്പൺ ഉപയോഗിച്ച് ആക്രമണം നടത്താനും ശ്രമം നടത്തിയിരുന്നു. 18 വയസിന് താഴെയുള്ള കുട്ടികളെയും ഇത്തരം സംഘടനകൾ ഉപയോഗിച്ചിരുന്നു. സർക്കാർ ഓഫീസുകളിലും ആശുപത്രികളിലും സ്കൂളുകളിലും വൈറ്റ്കോളർ തീവ്രവാദ ശൃംഖലകൾ പ്രവർത്തിച്ചിരുന്നു. ഇതിനെയാണ് ഇന്ത്യ തകർത്തത്.
















