
ശ്രീനന്ദ
ചിക്കമംഗളുരു : കര്‍ണാടകയിലെ ചിക്കമംഗളുരുവില്‍ വിനോദ സഞ്ചാരത്തിനിടെ കാണാതായി ശനിയാഴ്ച മൃതദേഹം കണ്ടെത്തിയ ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
മൃതദേഹവുമായി ആംബുലന്‍സ് ശ്രീനന്ദയുടെ പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിലേക്ക് ശനിയാഴ്ച രാത്രി 11.25ഓടെ പുറപ്പെട്ടു.
മൃതദേഹത്തില്‍ സംശയകരമായ മുറിവുകള്‍ ഇല്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലമുകളില്‍ നിന്ന് താഴേക്ക് വീണുളള മരണമാണെന്നും അസ്വാഭാവികതയില്ലെന്നുമാണ് റിപ്പോര്‍ട്ട്. വസ്ത്രം കീറിയിട്ടുളളത് വീഴ്ചയില്‍ പറ്റിയതെന്നാണ് നിഗമനം.
അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ.പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ പുറത്തു വരും.
പത്താംക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കവെയാണ് ശ്രീനന്ദയെന്ന 15കാരിയുടെ മരണം.