Kerala

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

രാജാവിനേക്കാള്‍ രാജഭക്തി എന്ന ചൊല്ല് പോലെയാണ് രാഹുല്‍ ഈശ്വറിന്‍റെ കാര്യം. മുസ്ലിം ലീഗിന് ആഭ്യന്തരവകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗ് നേതാക്കളേക്കാള്‍ താല്‍പര്യം രാഹുല്‍ ഈശ്വറിന്.

Published by
ഗിരീഷ്‌കുമാര്‍ പി. ബി.

തിരുവനന്തപുരം: രാജാവിനേക്കാള്‍ രാജഭക്തി എന്ന ചൊല്ല് പോലെയാണ് രാഹുല്‍ ഈശ്വറിന്റെ കാര്യം. മുസ്ലിം ലീഗിന് ആഭ്യന്തരവകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗ് നേതാക്കളേക്കാള്‍ താല്‍പര്യം രാഹുല്‍ ഈശ്വറിന്. ആഭ്യന്തര വകുപ്പോടുകൂടിയ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും മുസ്‌ലിം ലീഗിന് അർഹതയും അവകാശവും ഉണ്ടെന്നും കേരളത്തിന് ഒരു ‘മുസ്‌ലിം ഉപമുഖ്യമന്ത്രി / ആഭ്യന്തര മന്ത്രി’ ഉണ്ടാകുന്നത് നല്ലതാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍.

വിശാല അർഥത്തിൽ നമ്മുടെ നാടിന്റെ മത സൗഹാർദം, ഐക്യം എന്നിവ നില നിർത്തുന്നതിൽ എന്നും മുസ്‌ലിം ലീഗ് വഹിച്ച പങ്കു വലുതാണെന്നും രാഹുല്‍ ഈശ്വര്‍. മുസ്ലിം ലീഗ് എന്ന പേര് തന്നെ മതസൗഹാര്‍ദ്ദത്തിനും മതേതരത്വത്തിനും എതിരാണെന്നിരിക്കെയാണ് രാഹുല്‍ ഈശ്വറിന്റെ ഈ പ്രസ്താവന.

മുസ്‌ലിം ലീഗ് മുസ്‌ലിം വോട്ടുകൾ മത സൗഹാർദത്തോടെ ഏകീകരിക്കുന്ന രീതിയിൽ കേരളത്തിൽ കോൺഗ്രസിന് ഹിന്ദു വോട്ടുകൾ ഏകീകരിക്കാൻ ഇതുവരെ പറ്റിയിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ‘ഹിന്ദു നായർ വോട്ട്’ പോകും എന്ന് പറഞ്ഞു ഭീതി പരത്തി മുസ്‌ലിം ലീഗിനെ വർഷങ്ങളായി തളച്ചിടുന്നതിനു പകരം ഹിന്ദു നായർ മുഖ്യമന്ത്രിയോടൊപ്പം മുസ്‌ലിം ഉപമുഖ്യമന്ത്രി / ആഭ്യന്തര മന്ത്രി, ക്രിസ്ത്യൻ വിദ്യഭ്യാസ, ധനകാര്യ മന്ത്രി എന്ന ബാലൻസിലേക്കു എത്തണമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

Recent Posts