കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി. വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് നേരിട്ട് ഹാജരാകണമെന്നും കോടതിയുടെ നിർദേശം. ഐ എൻ ടി യു സി നേതാവ് ആർ. ചന്ദ്രശേഖരനും കോർപ്പറേഷൻ എം ഡി കെ.എ രതീഷുമാണ് കേസിലെ പ്രതികള്‍.
കേസിൽ പ്രോസിക്യൂഷൻ അനുമതി തേടി നൽകിയ അപേക്ഷ മുന്നു തവണയാണ് സംസ്ഥാന സർക്കാർ നിഷേധിച്ചത്. ഈ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. കൊല്ലം സ്വദേശി കടകം പള്ളി മനോജ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഉത്തരവ്. ഹർജിയിൽ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി കണ്ടെത്തി. മെയ് 18നുള്ളിൽ സിബിഐ അപേക്ഷയിൽ പുതിയ ഉത്തരവ് ഇറക്കണമെന്നും ഹൈക്കോടതി.
പ്രതികള്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ ആവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
















