
കാസർകോട് : മഞ്ചേശ്വരത്ത് ഇത്തവണ കടുത്ത മത്സരമാണ് നടന്നത് . വിജയം ഉറപ്പിച്ച സ്ഥാനാർത്ഥി എന്ന നിലയിലാണ് വോട്ടർമാർ എൻ ഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രനെ പറ്റി സംസാരിക്കുന്നതും .
ഇത്തവണ ബാംഗ്ലൂരിലെ മലയാളികള്‍ പോലും കൂട്ടത്തോടെ ബസ് ബുക്ക് ചെയ്തെത്തിയാണ് വോട്ട് ചെയ്തത് . ഇവർ മടങ്ങിയതാകട്ടെ മടങ്ങിയത് കെ സുരേന്ദ്രനൊപ്പം സെൽഫിയെടുത്ത ശേഷമാണ് . ഇതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .
‘ ടീം ബാംഗ്ലൂർ വോട്ട് ചെയ്യാൻ എത്തിയത് വളരെ അഭിമാനകരമായ കാര്യമാണ്. നിങ്ങളുടെ പ്രതിബദ്ധതയ്‌ക്കും സമർപ്പണത്തിനും ഹൃദയംഗമമായ നന്ദി ‘ എന്ന കുറിപ്പോടെയാണ് സുരേന്ദ്രൻ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് .ഒട്ടേറെ പേരാണ് ചിത്രത്തിന് താഴെ ആശംസകൾ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്.