തിരുവനന്തപുരം: പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്ത് പോയ സംഭവം വിവാദമായി. ഒരു കന്നിവോട്ടറുടെ വോട്ട് ആണ് മറ്റാരോ പര്‍ദ്ദയിട്ട് വന്ന് ചെയ്ത് പോയത്.
തിരുവനന്തപുരം ബീമാപള്ളി ബൂത്തിലാണ് സംഭവം. ബീമാപള്ളി സ്വദേശിയായ ഖദീജാ ബീവിയുടെ വോട്ടാണ് പര്‍ദ്ദയിട്ട് വന്ന മറ്റൊരാള്‍ ചെയ്തതെന്നാണ് പരാതി. ബൂത്ത് നമ്പർ 196 ൽ ആണ് വിഷയം. ഖദീജാ ബീവിയുടെ കന്നിവോട്ട് ആണ് കള്ളവോട്ടായി മറ്റാരോ ചെയ്തത്.
പര്‍ദ്ദയിട്ട കാരണം ആളെ മനസ്സിലായില്ലെന്നാണ് പോളിംഗ് ബൂത്ത് ഉദ്യോഗസ്ഥരുടെ വിശദീകരണം. അത് മാറ്റാന്‍ പറഞ്ഞാല്‍ ബഹളമുണ്ടാകുമോ എന്ന് ഭയന്ന് ഉദ്യോഗസ്ഥര്‍ അതിന് മുതിര്‍ന്നില്ല.
















