തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം. തിരുവനന്തപുരത്ത് മരണപ്പെട്ട ജയി ജയകുമാറിന്റെ (35) അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം അടക്കം അഞ്ച് അവയവങ്ങളാണ് മറ്റ് രോഗികൾക്ക് നൽകുന്നത്. ഹൃദയം കിംസ് ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസ് വഴി എറണാകുളത്തെ ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോകും
കിളിമാനൂർ കായാട്ടുകോണം സ്വദേശിയാണ് മരണപ്പെട്ട ജയി ജയകുമാർ. ഏപ്രിൽ 2ന് ശ്രീകാര്യത്തെ വാടക വീട്ടിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഏപ്രിൽ എട്ടിന് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
















