Kerala

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവുമായി സിബിസിഐ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, ഉപമുഖ്യമന്ത്രി പ്രെസ്റ്റോണ്‍ ടിന്‍സോങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

എഫ്സിആര്‍എ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കുള്ള ആശങ്കകള്‍ കേന്ദ്രമന്ത്രിയെ അറിയിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഡോ. ആന്റണി പൂല അറിയിച്ചു. ചര്‍ച്ച ഒരു മണിക്കൂര്‍ നീണ്ടു. സിബിസിഐ സെക്രട്ടറി ജനറലും ദല്‍ഹി ആര്‍ച്ച് ബിഷപ്പുമായ ഡോ. അനില്‍ കൂട്ടോ, സിബിസിഐ ഡെ. സെക്രട്ടറി ജനറല്‍ ഫാ. മാത്യു കോയിക്കല്‍, സിബിബിഐ ഡെ. സെക്രട്ടറി ജനറല്‍ ഫാ. ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

 

Recent Posts