ഇസൈജ്ഞാനി ഇളയരാജ സംഗീതം നൽകിയ ‘നാട്ടുപുറ പാട്ട് ‘ എന്ന ചിത്രം 1996 ലാണ് പുറത്തിറങ്ങിയത് . ചിത്രത്തിലെ ‘ഒത്ത റൂബ താരേൻ ‘ എന്ന ഗാനം വൻ ഹിറ്റായി. ഇന്നും പൊതുജനങ്ങളുടെ ഹൃദയങ്ങളിൽ ശാശ്വതമായ സ്ഥാനം നിലനിർത്തുന്ന ഈ ഗ്രാമീണ മെലഡി ഇളയരാജ ഒരുക്കിയതിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്.
ഇളയരാജയ്‌ക്ക് സംഗീതത്തോടുള്ള അഭിനിവേശം വളർന്നുവരാൻ പ്രധാന കാരണം അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ പാവലാർ ആയിരുന്നു. പാവലാർ ഒരു സംഗീതജ്ഞനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരണ വേദികളിൽ അദ്ദേഹത്തിന്റെ സംഗീത പരിപാടികൾ പതിവായി നടന്നിരുന്നു. അദ്ദേഹം വലിയ പ്രശസ്തിയിലേക്ക് ഉയർന്നു. പാവലാർ പരിപാടി നടത്തുമ്പോഴെല്ലാം, അത് കാണാൻ ജനക്കൂട്ടം വേദിയിലേക്ക് ഒഴുകിയെത്തുമായിരുന്നു . പവലാർ തന്റെ ഒരു സംഗീത പരിപാടിയ്‌ക്ക് വേണ്ടി എഴുതിയ ഒരു ഗാനം അനുകരിച്ചാണ് ഇളയരാജ ‘ ഒത്ത റൂബ താരേൻ ” എന്ന ഹിറ്റ് ട്രാക്ക് സൃഷ്ടിച്ചത്.
തന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങളിൽ, ഇളയരാജ പവലറുടെ പരിപാടികളിൽ പാടാൻ പോകാറുണ്ടായിരുന്നു. ഒരിക്കൽ പവലാർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരണ പരിപാടിക്ക് ഇളയരാജയെ കൂടെ കൊണ്ടുപോയത്, യുഗ്മഗാനമായി ചിട്ടപ്പെടുത്തിയ ചെയ്ത പ്രചാരണ ഗാനം ആലപിക്കാനായിരുന്നു . അതിൽ പുരുഷ ശബ്ദത്തിൽ പാവലറും, സ്ത്രീ ശബ്ദത്തിൽ ഇളയരാജയും പാടാൻ തുടങ്ങി.
രാഷ്‌ട്രീയ പ്രചാരണ വേദികൾക്കായി പാവലർ ആദ്യം സൃഷ്ടിച്ച ഈ ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്, ഇളയരാജ പിന്നീട് “ഒത്ത രൂപ തരേൻ” എന്ന ഗാനം ചിട്ടപ്പെടുത്തിയത്.
















