Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചേറുശ്ശേരിയിലെ സാത്വിക നരസിംഹന്‍

ഡോ. കെ. പരമേശ്വരന്‍ by ഡോ. കെ. പരമേശ്വരന്‍
Apr 6, 2026, 09:45 am IST
in Samskriti

തൃശ്ശൂര്‍ – എറണാകുളം ദേശീയപാതയില്‍ നിന്ന് അധികം അകലെയല്ലാതെ, ഒല്ലൂരു നിന്നും തലോരു നിന്നും ചേര്‍പ്പ്, പൂചിന്നിപ്പാടം തുടങ്ങിയ തനി തൃശ്ശിവപേരൂര്‍ ഗ്രാമങ്ങളിലേയ്‌ക്കും ഇടത്തരം പട്ടണങ്ങളിലേയ്‌ക്കുമുള്ള പാതയ്‌ക്കടുത്ത്, തൈക്കാട്ടുശ്ശേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന ശാന്തമായ ഒരു ഗ്രാമക്ഷേത്രമാണ് ചേറുശ്ശേരി വടക്കിനിയപ്പന്‍ അഥവാ നരസിംഹമൂര്‍ത്തീ സന്നിധാനം. നരസിംഹം പ്രധാന പ്രതിഷ്ഠയായുള്ള അത്യപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ‘നാഴിയും പിടിയും’ എന്ന നിവേദ്യവും ‘പുണര്‍തമൂട്ടെ’ന്ന ഗ്രാമോത്സവവുമാണ് ഈ ക്ഷേത്രത്തെ പ്രാദേശികമായി തന്നെ ഏറെ പ്രശസ്തമാക്കുന്നത്.

പണ്ട് തമിഴ് ബ്രാഹ്‌മണ കുടുംബങ്ങളും വാര്യന്മാര്‍ തുടങ്ങിയ അമ്പലവാസികളും ധാരാളമുണ്ടായിരുന്ന ചേറുശ്ശേരിയിലെ ഈ ദേശക്ഷേത്രത്തില്‍, അതു കൊണ്ടു തന്നെയാകാം, മൃദുവും സാത്വീകവുമായ നിത്യനിദാനങ്ങളും പൂജാക്രമങ്ങളുമാണ് ശാന്തരൂപിയായ ഈ നരസിംഹമൂര്‍ത്തിക്ക് അര്‍പ്പിച്ചു വരുന്നത്.

ക്ഷേത്രത്തില്‍ രണ്ട് ശ്രീകോവിലുകളിലായി തുല്യ പ്രാധാന്യത്തോടെ നരസിംഹ മൂര്‍ത്തിയേയും വാമന മൂര്‍ത്തിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. വാമന മൂര്‍ത്തി തെക്കിനിയപ്പന്‍ എന്നും നരസിംഹ മൂര്‍ത്തി വടക്കിനിയപ്പന്‍ എന്നും അറിയപ്പെടുന്നു.

മാത്തൂര്‍ ചൊവ്വൂര്‍, കൊരട്ടി എന്നീഇല്ലങ്ങള്‍ക്കാണ് പരമ്പരാഗതമായി ഈ ക്ഷേത്രത്തിലെ രണ്ട് പ്രതിഷ്ഠകളുടെയും താന്ത്രികപദവി നല്‍കിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഊരാണ്മ ഈ ഇല്ലങ്ങള്‍ക്കും പൂഴിച്ചൂര് ഇല്ലത്തിനുമാണ് പരമ്പരാഗതമായി സ്വന്തമായിരുന്നത്. 1870-ല്‍ ഏറെ ശ്രദ്ധ ലഭിച്ച ഒരു സ്മാര്‍ത്തവിചാരം നടന്ന ഇല്ലമാണ് മാത്തൂര്‍ ചൊവ്വ. 1940-ല്‍ ഈ ഇല്ലം അന്യം നിന്നു പോയി. മന്ത്രവാദം പരിശീലിച്ചിരുന്ന കൊരട്ടി നമ്പൂതിരിമാര്‍ക്കു തന്നെയാണ് ചേറുശ്ശേരിക്ക് സമീപമുള്ള വല്ലച്ചിറ അമ്പലത്തിലും തന്ത്രിസ്ഥാനം.

ഇപ്പോള്‍ കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചേറുശ്ശേരിക്ഷേത്രത്തിന്റെ തന്ത്രിപദം വടക്കേടത്ത്, തെക്കേടത്ത് പെരുമ്പടപ്പുകള്‍ക്കാണ്. ഇങ്ങനെ കാര്യങ്ങള്‍ മാറിമറഞ്ഞതിന്റെ നാള്‍വഴി ചരിത്രത്തിന്റെ ഇടനാഴികളിലെവിടെയോ ഒളിച്ചിരിപ്പാണെന്നു മാത്രമേ പറയാനാകൂ.

സന്താനലബ്ധിക്കു വേണ്ടിയുള്ള ‘നാഴിയും പിടി’യുമാണ് ഈ ക്ഷേത്രത്തിലെ തനതായ വഴിപാട് എന്ന് പറയാം. 100 നാഴിയും 100 പിടിയും ചേര്‍ത്ത് തയ്യാറാക്കുന്ന സദ്യവട്ടമാണ് നാഴിയും പിടിയും. ഇത് ഭക്തജനങ്ങള്‍ക്ക് വഴങ്ങുന്നതാണ് തെക്കിനി – വടക്കിനിയപ്പന്‍മാര്‍ക്ക് സന്തോഷം എന്നാണ് ഐതീഹ്യം. അതിവര്‍ഷവും കൊടുംവരള്‍ച്ചയും ഒക്കെയുണ്ടാകുമ്പോള്‍ ഭാരതീയ പാരമ്പര്യമനുസരിച്ച് ക്ഷേത്രങ്ങള്‍ കേന്ദ്രമായി നടന്നുപോന്ന സാമൂഹിക സുരക്ഷാ ക്രമീകരണങ്ങളുടെ അനുസ്മരണമാകാം നാഴിയും പിടിയും വഴിപാടിന്റെ പ്രാഗ്രൂപം!

ആറാട്ടുപുഴ-പെരുവനം പൂരങ്ങളോടനുബന്ധിച്ച് മീന മാസത്തിലെ കാര്‍ത്തികനാളില്‍ ചേറുശ്ശേരിയമ്പലത്തില്‍ കൊടി മരം നാട്ടി കൊടിയേറ്റം മാത്രം നടത്തുക എന്ന വിചിത്രമായ ആചാരവും ഈ ക്ഷേത്രത്തിന് സ്വന്തം. കൊടിയേറുക എന്നതല്ലാതെ മറ്റ് എഴുന്നെള്ളത്തൊന്നുമില്ലെന്നു മാത്രമല്ല, പൂരം ചടങ്ങുകളില്‍ ചേറുശ്ശേരി ക്ഷേത്രത്തിന്റെ പങ്കാളിത്തവും ഉണ്ടാകാറില്ല. കവുങ്ങില്‍ ആലിലയും മാവിലയും ചേര്‍ത്ത് അഞ്ച് കെട്ടുകളാക്കി കെട്ടിയാണ് കൊടിമരം നാട്ടുന്നത്. പണ്ടൊരു കാലത്ത് ഉത്സവകാലത്ത് ചേറുശ്ശേരി ദുര്‍ഗ്ഗാ ഭഗവതി പെരുവനത്തേക്ക് എഴുന്നള്ളുന്ന പതിവ് നിലനിന്നിരിക്കാം. പിന്നീട് ആ എഴുന്നള്ളിപ്പ് നിന്നുപോയിട്ടും കൊടിമരം നാട്ടുന്ന ചടങ്ങ് നിലനിന്നു പോന്നതായിരിക്കം എന്നു വേണം അനുമാനിക്കാന്‍.

പൂരത്തിന്റെ ഭാഗമായി തൈക്കാട്ടുശ്ശേരി ഭഗവതി, ചക്കംകുളങ്ങര ശാസ്താവ്, നെട്ടിശ്ശേരി ശാസ്താവ് എന്നീ ദേവീദേവന്മാര്‍ ചേറുശ്ശേരി ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിപ്പിനു വരാറുണ്ട്. മുന്‍പ് നാങ്കുളം ശാസ്താവിനും ഇവിടെ ഇറക്കി എഴുന്നള്ളിപ്പ് ഉണ്ടായിരുന്നു. രാത്രിയില്‍ ആയിരുന്നു നാങ്കുളം ശാസ്താവ് വന്നിരുന്നത്. വന്നാല്‍ പിറ്റേന്ന് രാവിലെയേ തിരിച്ചുപോകൂ.

ക്ഷേത്രം കേന്ദ്രമാക്കി ആത്മീയവും സാമുദായ സേവനസ്വഭാവമുള്ളതുമായ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പാക്കാന്‍ തദ്ദേശവാസികള്‍ മുന്നോട്ടു വരുന്നുണ്ട്. പണ്ടു കാലത്ത്
വിപുലമായ രീതിയില്‍ വേദമോത്തും അതോടനുബന്ധിച്ചുള്ള ഊട്ടും ചേറുശ്ശേരി കേന്ദ്രീകരിച്ചു നടന്നിരുന്നു എന്ന ചരിത്ര വസ്തുതയുടെ കൗതുകകരമായ ആവര്‍ത്തനമാണിതെന്നു പറയാം.

നരനില്‍ അന്തര്‍ലീനമായ നന്മയും സിംഹം എന്ന ബിംബം പ്രദാനം ചെയ്യുന്ന ബഹുമാനത്തില്‍ അടിയൂന്നിയ ശക്തിയും മൂര്‍ത്തീഭവിക്കുന്ന ഈ നരസിംഹമൂര്‍ത്തി ക്ഷേത്രം കൂടുതല്‍ ആളുകള്‍ അറിയുകയും ആരാധിക്കുകയും ചെയ്യേണ്ടത് കാലസംക്രമണത്തിന്റെ അനിവാര്യതയാണ്. അതിനൊരു നിമിത്തമാകട്ടെ ഈ പ്രാര്‍ത്ഥനയും ചെറുകുറിപ്പും എന്ന് ആഗ്രഹിക്കുന്നു.

വടക്കിനിയപ്പന്‍ വന്ദനം
നരന്റെ സ്വന്തമാം നന്‍മ തന്‍ തെളിച്ചവും
ഹരന്നു കൈവരും ശക്തി തന്നൂര്‍ജ്ജവും,
നിരന്നു നില്‍പ്പാണൊരു ഗ്രാമപ്രദീപമായ്
ചിരം നമിച്ചിടാം വടക്കിനിയപ്പനേ !

നരസ്സിംഹമാം ഘോരരൂപം വരിച്ചൊരീ
വരപ്രസാദം നല്‍കും ചേറുശ്ശേരിമൂര്‍ത്തിയേ,
ശരിയായ് ഭജിക്കും നരന്‍മാര്‍ക്കു നിശ്ചയം
ചിരം ലഭിച്ചിടും അനുഗ്രഹം, ശുഭം

‘പുണര്‍തമൂട്ടിന്റെ’ പുണ്യം തെളിക്കുന്ന
ഉണര്‍വ്വിതേകുന്ന ദീപമീ ഗ്രാമക്ഷേത്രം;
‘പുണരണം’ ഭക്തര്‍, സത്യവും ധര്‍മ്മവും
വണങ്ങണം നിത്യം’വടക്കിനിയപ്പനെ’

Tags: Cherusseryസാത്വിക നരസിംഹന്‍ചേറുശ്ശേരി വടക്കിനിയപ്പന്‍നരസിംഹമൂര്‍ത്തീ സന്നിധാനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.