
കൊല്ലം:സംസ്ഥാനത്ത് ദൂരപരിധി നിയന്ത്രണങ്ങള്‍ ഒഴിവാക്കി സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് പുതുക്കുന്നു.140 കിലോമീറ്റര്‍ ദൂരപരിധിയില്ലാതെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം. കൊല്ലം – കുമളി, എറണാകുളം – കുമളി, കോട്ടയം – കുമളി, കോഴിക്കോട് – എറണാകുളം റൂട്ടുകളിലെ സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി.
ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തിയിരുന്ന ഏകദേശം 241 സ്വകാര്യബസുകളുടെ പെര്‍മിറ്റുകള്‍ താമസിയാതെ പുതുക്കും. നേരത്തെ സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിനപ്പുറം സര്‍വീസ് നടത്താന്‍ അനുവാദം ഉണ്ടായിരുന്നില്ല.ഈ നിയന്ത്രണമാണ് ഹൈക്കോടതി റദ്ദാക്കിയത്.
വിധി വന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ദീര്‍ഘദൂര റൂട്ടുകളില്‍ നിലവിലുള്ള പെര്‍മിറ്റുകള്‍ പുതുക്കിനല്‍കാന്‍ തീരുമാനിച്ചത്. പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കാനും മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.