ന്യൂദല്‍ഹി: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 27 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളാണ് ആദ്യ പട്ടികയിലുള്ളത്. പരിചയസമ്പന്നരായ നേതാക്കളും പുതുമുഖങ്ങളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി എല്‍. മുരുകന്‍ അവിനാശിയിലും മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ മൈലാപ്പൂരിലും മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ സാത്തൂരിലും മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷയും എംഎല്‍എയുമായ വാനതി ശ്രീനിവാസന്‍ കോയമ്പത്തൂര്‍ നോര്‍ത്തിലും മത്സരിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് പട്ടികയ്‌ക്ക് അംഗീകാരം നല്‍കിയത്.
മറ്റ് മണ്ഡലങ്ങളും സ്ഥാനാര്‍ത്ഥികളും: ആവഡി – എം. രാജസിംഹ മഹീന്ദ്ര (എം. അശ്വിന്‍കുമാര്‍), തള്ളി – ഡോ. നാഗേഷ് കുമാര്‍, തിരുവണ്ണാമലൈ – സി. ഏലുമല, രാശിപുരം – ഡോ. എസ്.ഡി. പ്രേംകുമാര്‍, മൊടക്കുറിച്ചി – കിര്‍ത്തിക ശിവകുമാര്‍, ഉദഗമണ്ഡലം – ഭോജരാജന്‍, തിരുപ്പൂര്‍ (സൗത്ത്) – എസ്. തങ്കരാജ്, തിരുവാരൂര്‍ – ഗോവി ചന്ദ്രു, തഞ്ചാവൂര്‍ – എം. മുരുകാനന്ദം, ഗന്ധര്‍വ്വകോട്ടൈ- സി. ഉദയകുമാര്‍, പുതുക്കോട്ട – എന്‍. രാമചന്ദ്രന്‍, അറന്താങ്ങി – കവിത ശ്രീകാന്ത്, തിരുപ്പത്തൂര്‍ – കെ.സി. തിരുമാരന്‍, മാനാമധുരൈ- പൊന്‍ വി. ബാലഗണപതി, മധുരൈ സൗത്ത് – പ്രൊഫ, രാമശ്രീനിവാസന്‍, രാമനാഥപുരം – ജിബിഎസ് കെ. നാഗേന്ദ്രന്‍, തിരുച്ചെന്തൂര്‍ – കെ.ആര്‍.എം. രാധാകൃഷ്ണന്‍, വാസുദേവനല്ലൂര്‍- അനന്തന്‍ അയ്യസാമി, രാധാപുരം – എസ്.പി. ബാലകൃഷ്ണന്‍, നാഗര്‍കോവില്‍ – എം.ആര്‍. ഗാന്ധി, കൊളച്ചല്‍ – ടി. ശിവകുമാര്‍, പദ്മനാഭപുരം – പി. രമേശ്, വിളവന്‍കോട് – എസ്. വിജയധരണി.
















