തിരുവനന്തപുരം: 92-ാം വയസ്സില്‍ അന്തരിച്ച പത്മാവതി തങ്കച്ചിയുടെ കണ്ണുകള്‍ ഇനി രണ്ടു പേര്‍ക്ക് കാഴ്ച നല്‍കും. അംഗപരിമിതരുടെ സംഘടനയായ ‘സക്ഷമ’ യുടെ ഭാരവാഹിയായ കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ള മക്കളുടെ ആഗ്രഹപ്രകാരം നേത്രങ്ങള്‍ ദാനം ചെയ്യുകയായിരുന്നു.
ചൈതന്യ കണ്ണാശുപത്രിയിലെ ഡോക്ടര്‍മാര്‍ വീട്ടിലെത്തി നേത്രദാനചടങ്ങുകള്‍ പൂര്‍ത്തീകരിച്ചു. ഉടന്‍ തന്നെ രണ്ടുപേര്‍ക്ക് നേത്രങ്ങള്‍ നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയച്ചു
ആയൂര്‍വേദകോളേജ് ജംഗ്ഷന്‍ കുന്നുംപുറം പനമൂട് ലെയിന്‍ ജയശ്രീ നിവാസില്‍ പരാതനായ രവീന്ദ്രന്‍ നായരുടെ ഭാര്യയാണ് പത്മാവതി തങ്കച്ചി. മക്കള്‍: അനില്‍കുമാര്‍, കൃഷ്ണകുമാര്‍, ജയാ തങ്കച്ചി. മരുമക്കള്‍: മീനാംബിക, ബിന്ദു, ജയചന്ദ്രന്‍ നായര്‍












