തിരുവനന്തപുരം:കേരളത്തില്‍ ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണുളളതെന്ന് മുന്‍ ഡി ജി പിയും വട്ടിയൂര്‍ക്കാവിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ ആര്‍ ശ്രീലേഖ. കേരളത്തില്‍ സ്ത്രീ സുരക്ഷയില്ലാത്തത് അതുകൊണ്ടാണ്.
ഒരു പൊലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോള്‍ ഒരു സഹായവും ലഭിച്ചില്ല.ഡി ജി പി പോലും കൂടെ നിന്നില്ല. കാരണം രാഷ്‌ട്രീയ അനുമതി ഉണ്ടെങ്കിലേ ഡി ജിപിക്ക് തന്റെ കൂടെ നില്‍ക്കാനാവൂ.
അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്‌ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടില്‍ പൂട്ടിയിട്ടു. പൊലീസിന്റെ പരാതി സെല്ലില്‍ നേരിട്ട് വിളിച്ചിട്ട് പോലും സര്‍ക്കാര്‍ എന്ത് നടപടിയെടുത്തു? ഇതാണ് കേരളത്തിന്റെ അവസ്ഥയെന്നും ആര്‍ ശ്രീലേഖ വിമര്‍ശിച്ചു.
















