
കൊച്ചി : ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം ആണ് രാജ്യ സുരക്ഷയെ ബാധിക്കുന്ന വിദേശസംഭാവന നിയന്ത്രണച്ചട്ടം (എഫ്.സി.ആർ.എ.) ഭേദഗതി ബില്ലിനെ അനാവശ്യമായി എതിർത്തതെന്ന് ജിതിൻ കെ ജേക്കബ്. ജനാധിപത്യ സർക്കാരിനെ കൊണ്ട് നിയമം പാസാക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞ് കലാപം ഉണ്ടാക്കുന്നത് ക്രിസ്ത്യൻ സഭകൾ മാത്രമാണ്. ഏറ്റവും കൂടുതൽ വിദേശ സഹായം കിട്ടുന്നത് ഹിന്ദു, സിഖ് സംഘടനകൾക്ക് ആണ്, അവർക്ക് ഇല്ലാത്ത കുഴപ്പമാണ് ക്രിസ്ത്യൻ പുരോഹിതർക്കെന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
സാക്ഷാൽ വാജ്‌പേയിയുടെ അനുയായികൾ തന്നെയാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. ജനങ്ങൾ തിരഞ്ഞെടുത്ത ജനാധിപത്യ സർക്കാരിനെ കൊണ്ട് രാജ്യ സുരക്ഷ്യ്‌ക്ക് വേണ്ടിയുള്ള നിയമം പാസാക്കാൻ ഒരു വിഭാഗം ക്രിസ്ത്യൻ പുരോഹിത വർഗം അനുവദിക്കില്ല എന്നുള്ള സാഹചര്യം എങ്ങനെ നേരിടണം എന്ന് അവർക്ക് നന്നായി അറിയാം. ഇതെല്ലാം ഇന്ത്യയിലെ ജനങ്ങൾ കാണുന്നുമുണ്ട് എന്നത് മറക്കരുതെന്നും ജിതിൻ പറയുന്നു..
ഫേസ്ബുക്ക് പോസ്റ്റ്….