ടെഹ്‌റാൻ: അമേരിക്കൻ സേന ഇറാനിൽ കരയുദ്ധത്തിനിറങ്ങിയാൽ കടന്നുകയറ്റക്കാരെ ഒന്നില്ലാതെ കഥ കഴിക്കുമെന്ന് ഇറാൻ സൈനിക തലവൻ മേജർ ജനറൽ അമീർ ഹതാമി മുന്നറിയിപ്പുനൽകി. കരയുദ്ധത്തിന് സജ്ജരാകാൻ സേനയ്‌ക്ക് നിർദേശം നൽകിയെന്നും ഹതാമി പറഞ്ഞു. അമേരിക്ക പുതിയ യുദധ നീക്കത്തിന്റെ ഭാഗമായി, ഇറാനെതിരേ 2500 മറീനുകളെയും ആയിരക്കണക്കിന് പാരാട്രൂപ്പുകളെയും വിന്യസിച്ചിരുന്നു.
യുഎസ് പ്രസിഡന്റ് അതേസമയം പുതിയ പുതിയ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിനെ എല്ലാ രാജ്യങ്ങൾക്കുമായി പിടിച്ചെടുത്ത്, സംരക്ഷിക്കാനുള്ള പദ്ധതിയാണ് പുതിയത്. ചൈനയും ജപ്പാനും ദക്ഷിണകൊറിയയും ഈ പരിശ്രമത്തിൽ പങ്കാളികളാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. എണ്ണയുൾപ്പെടെയുള്ള ഇറാന്റെ വലിയ പ്രകൃതിവിഭവസമ്പത്ത് പിടിച്ചെടുക്കാനല്ല, സഖ്യകഷികളെ സഹായിക്കാനാണ് യു.എസ്. യുദ്ധത്തിനിറങ്ങിയതെന്നും വ്യഖ്യാനിക്കുന്നുണ്ട്.
















