തൃശൂര്‍: പത്മജ എന്ന വാക്ക് സംസ്കൃത പദമാണ്. ഊ വാക്കിന്റെ പിരിച്ചെഴുതിയാല്‍ പത്മ എന്നും ജ എന്നുമുള്ള സംസ്കൃതപദങ്ങളാണ് കിട്ടുക. ഇതിന്റെ അര്‍ത്ഥം പത്മത്തില്‍ നിന്നും ജനിക്കുന്നവള്‍ എന്നാണ്. പത്മത്തില്‍ നിന്നും ജനിക്കുന്നവള്‍ ഐശ്വര്യത്തിന്‍റ ദേവതയായ ലക്ഷ്മീദേവിയാണ്.
എന്തായാലും പത്മജയക്ക് പത്മം തന്നെ തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദമാണെന്ന് ദല്‍ഹിയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ച സീനിയര്‍ ജേണലിസ്റ്റ് കുമാര്‍ ചെല്ലപ്പന്‍. മോദിയുടെ റോഡ് ഷോ നടന്ന ദിവസം താന്‍ പത്മജയോട് സംസാരിച്ചെന്നും അവര്‍ ഏറെ സന്തോഷവതിയായിരുന്നുവെന്നും കുമാര്‍ ചെല്ലപ്പന്‍.
പുറത്ത് അഭിവാദ്യം ചെയ്യാനെത്തിയ ജനക്കൂട്ടത്തെ കണ്ട് താന്‍ ഏറെ സന്തോഷിച്ചെന്നും പത്മജ പറഞ്ഞതായും കുമാര്‍ ചെല്ലപ്പന്‍ പറഞ്ഞു. ഇക്കുറി തൃശൂരില്‍ പത്മജയുടെ വിജയം ഉറപ്പാണെന്നും അതിന് പിന്നില്‍ ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ടെന്നും കുമാര്‍ ചെല്ലപ്പന്‍.
















