ലഖ്‌നൗ : സ്വകാര്യ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആള്‍ക്കൂട്ടത്തെ കൂട്ടുന്നത് ന്യായീകരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി ഒരു സുപ്രധാന വിധിയില്‍ പ്രസ്താവിച്ചു. സമാധാനവും ക്രമസമാധാനവും തകര്‍ന്നാല്‍ നടപടിയെടുക്കാന്‍ ഭരണകൂടത്തിന് സ്വാതന്ത്ര്യമുണ്ട്. വ്യക്തിസുരക്ഷയുടെയും സ്വകാര്യ സ്വത്തിന്റെയും മറവില്‍ പൊതുക്രമവും പൊതുസമാധാനവും അപകടത്തിലാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ബറേലി ജില്ലയിൽ, റംസാൻ മാസത്തിൽ സ്വകാര്യ സ്വത്തുക്കളിൽ നമസ്‌കാരം നടത്തുന്നത് നിരോധിച്ചിരുന്നു. ഇതോടൊപ്പം, ആ സ്വകാര്യ ഭൂമിയിൽ നമസ്‌കാരം നടത്താൻ വൻതോതിൽ ഒത്തുകൂടിയവർക്കെതിരെ സമാധാനം തകർത്തതിന് നടപടിയും സ്വീകരിച്ചു. ഭരണകൂടത്തിന്റെ ഈ ഉത്തരവിനെ മുഹമ്മദ് താരിഖ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തു.
മുഹമ്മദ് താരിഖിന്റെ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ഉത്തർപ്രദേശ് സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അനൂപ് ത്രിവേദി, വ്യക്തിഗത സുരക്ഷയുടെ മറവിൽ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് പറഞ്ഞു. ഹർജിക്കാരൻ നമസ്‌കാരത്തിന്റെ പേരിൽ തന്റെ സ്വകാര്യ സ്വത്തിൽ ദിവസവും 50-60 പേരെ ഒത്തുകൂടി പ്പിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ സാമുദായിക സമാധാനത്തിനും സുരക്ഷയ്‌ക്കും ഭീഷണിയുണ്ടെന്നും വിലയിരുത്തി.
വാദം കേൾക്കുന്ന സമയത്ത് ബറേലി ജില്ലാ മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും കോടതിയിൽ ഉണ്ടായിരുന്നു. ഭാവിയിൽ ആ സ്വകാര്യ സ്ഥലത്ത് വലിയ തോതിൽ ആളുകൾ ഒത്തുകൂടുന്നത് അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. ആ സ്ഥലത്ത് വീണ്ടും നമസ്‌കരിക്കാൻ ഒരു ജനക്കൂട്ടത്തെ ഒത്തുകൂടിയാൽ ജില്ലാ ഭരണകൂടത്തിനും പോലീസിനും കർശന നടപടിയെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
















