കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി നമ്മുടെ ഖൗമില്‍ പെട്ടയാളാണെന്ന് പറഞ്ഞ് യുഡിഎപ് വോട്ട് പിടിക്കുന്നു എന്ന് ആരോപിച്ച് രംഗത്ത് വന്ന് എല്‍ഡിഎഫ്. തികഞ്ഞ വര്‍ഗ്ഗീയപരാമര്‍ശമുള്ള അനൗണ്‍സ് മെന്‍റാണ് യുഡിഎഫ് നടത്തിയതെന്നും പേരാമ്പ്രയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയയെയാണ് നമ്മുടെ ഖൗമിലെ സ്ഥാനാര്‍ത്ഥി എന്ന് യുഡിഎഫ് വിശേഷിപ്പിച്ചത് എന്നുമാണ് എല്‍ഡിഎഫ് കുറ്റപ്പെടുത്തിയത്.
എന്നാല്‍ ഇത് എല്‍ഡിഎഫ് നടത്തിയ വ്യാജപ്രചാരണം മാത്രമാണെന്ന് യുഡിഎഫ് പറയുന്നു. നമ്മുടെ വോട്ടുകൾ നമ്മുടെ കൗമിലെ കുട്ടിക്ക് എന്ന രീതിയിൽ മുസ്ലിം ലീഗ് സ്വകാര്യ പ്രചാരണം നടത്തുന്നു എന്നും ഇത് മത ധ്രുവീകരണ നീക്കം ആണ് എന്നും പറഞ്ഞുകൊണ്ടുള്ള എല്‍ഡിഎഫിന്റെ അനൗൺസ്മെൻറ്. ഉള്‍പ്പെടെ തെളിവായി നിരത്തി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഇതിനോട് എല്‍ഡിഎപ് പ്രതികരിച്ചിട്ടില്ല.
വർഗീയ വിഭജനം ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് ഈ പരാമര്‍ശത്തിനെതിരെ പ്രചാരണം നടത്തുന്നതെന്നും നമ്മുടെ വോട്ടുകൾ നമ്മുടെ കൗമിലെ കുട്ടിക്ക് എന്ന രീതിയില്‍ ലീഗ് മൈക്കിലൂടെ അനൗണ്‍സ് മെന്‍റ് നടത്തിയിട്ടില്ലെന്നുമാണ് യുഡിഎഫ് കുറ്റപ്പെടുത്തുന്നത്. കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. .
യുഡിഎഫ് സ്ഥാനാർഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് എല്‍ഡിഎഫ് മൈക്കിലൂടെ അനൗണ്‍സ് മെന്‍റ് നടത്തിയത്. ‘നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ എന്ന് യുഡിഎഫ് അനൗണ്‍സ്മെൻ്റ് നടത്തി എന്നാണ് എല്‍ഡിഎഫ് ആരോപിച്ചത്. മതം പറഞ്ഞ് ലീഗ് വോട്ട് ചോദിച്ചില്ലെന്നും വർഗീയ വിഭജനം ലക്ഷ്യമിട്ട് എല്‍ഡിഎഫ് നടത്തുന്ന പ്രചാരണം മാത്രമാണിതെന്നും യുഡിഎഫ് പറഞ്ഞു. .
















