ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ബാങ്കോക്ക് സ്വദേശികളായ ആറ് പേരെ അറസ്റ്റ് ചെയ്തതതായി ഉദ്യോഗ സ്ഥർ അറിയിച്ചു.
മാർച്ച് 29, 30 തീയതികളിലാണ് തായ്‌ലൻഡിൽ നിന്ന് എത്തിയ യാത്രക്കാരുടെ ചെക്ക്-ഇൻ ബാഗേജിൽ ഒളിപ്പിച്ച നിലയിൽ കള്ളക്കടത്ത് വസ്തുക്കൾ പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയിൽ ആകെ 10.2 കോടി രൂപ വില വരുന്ന ഏക ദേശം 29 കിലോയോളം വരുന്ന ഹൈഡ്രോപോണിക് കഞ്ചാവാണ് പിടികൂടിയത്. വ്യത്യസ്ത പരിശോധനകളിലാണ് ഇത്രയും പേർ പിടിയിലായത്.
എല്ലാവരുടെയും ബാഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഉത്പന്നങ്ങൾ. രണ്ട് കേസുകളികളിലായി എല്ലാ പ്രതികളെയും എൻഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തതായി കസ്റ്റംസ് അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിന് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.











