ടെഹ്‌റാന്‍: സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഏതൊരു ആക്രമണകാരിയുടെയും കാല്‍ വെട്ടിമാറ്റുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. ഐആര്‍ജിസിയുടെ ഖതം അല്‍- അന്‍ബിയയുടെ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ വക്താവ് ഇബ്രാഹിം സോള്‍ഫാഘാരിയാണ് മുന്നറിയിപ്പ് നല്‍കിയത്. യുഎസിന്റെ കരയുദ്ധം ഉണ്ടായാല്‍ വിന്യസിക്കാന്‍ റഷ്യന്‍ ചെചെന്‍ യൂണിറ്റുകള്‍ തയാറാണെന്നും ഇറാന്‍ അറിയിച്ചു.
അതേസമയം ഹോര്‍മൂസ് കടലിടുക്ക് അടച്ചിട്ടാലും ഇറാനിലെ സൈനിക നടപടി അവസാനിപ്പിക്കാന്‍ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് സന്നദ്ധനാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഇറാനിലെ ഇസ്ഫഹാനിലെ ആണവകേന്ദ്രത്തില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആക്രമണമുണ്ടായി. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ട്രംപ് പുറത്തുവിട്ടു. ഇറാന്റെ വ്യോമതാവളം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാനിലെ ആണവകേന്ദ്രത്തില്‍ 2000 പൗണ്ട് (ഏകദേശം 907 കിലോഗ്രാം) ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചാണ് യുഎസും ഇസ്രയേലും സംയുക്ത ആക്രമണം നടത്തിയത്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
















