ന്യൂദല്‍ഹി: രാജ്യത്ത് ഡിജിറ്റില്‍ അറസ്റ്റുകളും സൈബര്‍ തട്ടിപ്പുകളും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ നടപടി സ്വീകരിച്ച് കേന്ദ്രം. സൈബര്‍ തട്ടിപ്പുകളുടെ ഭാഗമായ 3,962 സ്‌കൈപ്പ് ഐഡികളും 83,867 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളുമാണ് ബ്ലോക്ക് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ വിഭാഗമായ ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിന്റേതാണ് നടപടി.
ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (ഡിഒടി), പോലീസ്, ടെലികോം സേവനദാതാക്കള്‍ എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനാണ്0 നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ (എന്‍സിആര്‍പി) സംവിധാനം വഴി 8.45 ലക്ഷം സിം കാര്‍ഡുകളും 2.39 ലക്ഷം മൊബൈല്‍ ഐഎംഇഐ നമ്പറുകളും ബ്ലോക്ക് ചെയ്തത്.
ഇതിനോടകം സൈബര്‍ തട്ടിപ്പുകളുടെ ഭാഗമായിട്ടുള്ള 827 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യുകയും സഹ്യോഗ് പോര്‍ട്ടല്‍ ഉപയോഗിച്ച് 1.11 ലക്ഷത്തിലധികം സംശയാസ്പദമായ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കുകയും ചെയ്തിട്ടുണ്ട്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഇത്തരം തട്ടിപ്പുകളില്‍ നിന്ന് പൗരന്മാരെ തടയുകയുമാണ് സംയുക്ത ഓപ്പറേഷന്‍ കൊണ്ട് ലക്ഷ്യംമിടുന്നത്.











