ന്യൂദല്‍ഹി: ബംഗാളില്‍ ബിജെപിക്ക് വോട്ട് ചെയ്യുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതായി പരാതി. ബിജെപിയെ അനുകൂലിക്കുന്നവരേയും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നവരേയും ടിഎംസി തെരഞ്ഞുപിടിച്ച് വോട്ട് ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഭീഷണിപ്പെടുത്തുകയാണ്.
ഇത് സംബന്ധിച്ച് ബിജെപി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവരടങ്ങുന്ന സംഘമാണ് കമ്മിഷന് പരാതി നല്‍കിയത്.
മമതാ ബാനര്‍ജിയെ തെര. പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ടിഎംസി നേതാക്കള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നും ബിജെപി നിവേദനത്തില്‍ ആവശ്യപ്പെട്ടു. ടിഎംസിക്കെതിരെ സംസ്ഥാന പോലീസിന് പരാതി നല്‍കിയിട്ടും നടപടി കൈക്കൊള്ളുന്നില്ല. പോലീസും ടിഎംസിയും ഒത്തുകളിയാണ്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സുരക്ഷക്കായി കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും ബിജെപി സംഘം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സുഗമമായി നടക്കാന്‍ സംസ്ഥാന ഭരണകൂടവും പോലീസും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ നിരീക്ഷകരായി വിന്യസിക്കുക, പോളിങ്, വോട്ടെണ്ണല്‍ പ്രക്രിയകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുക, ബിജെപി പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
നിരവധി പൊതു റാലികളില്‍ മമത ബിജെപിക്കെതിരെ ഗുരുതരവും അസ്വസ്ഥതയുളവാക്കുന്നതുമായ പരസ്യ പ്രസ്താവനകള്‍ നടത്തുന്നുണ്ട്. വോട്ടര്‍മാരെ ഭീഷണിപ്പെടുന്നതും, അക്രമങ്ങള്‍ക്ക് പരോക്ഷ പ്രേരണ നല്‍കുന്നതുമായ പ്രസ്താവനകളാണ് തൃണമൂല്‍ നേതാക്കള്‍ ഉയര്‍ത്തുന്നത്.
സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പുകള്‍ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതാണിതെന്നും ബിജെപി ആരോപിച്ചു. വിഷയത്തില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
















