ജഗിറോഡ്: ആസാമിലേക്ക് വന്‍തോതില്‍ ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാര്‍ കയറിപ്പറ്റിയതിന് കാരണം മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍.
സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളെല്ലാം ഇവര്‍ കൈക്കലാക്കി. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് ഈ പ്രവണതയ്‌ക്ക് അവസാനമായത്. കുടിയേറ്റക്കാരെ പുറത്താക്കി, സംസ്ഥാനത്തെ ജനങ്ങള്‍ക്കായി വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നെന്നും നിതിന്‍ നബീന്‍ പറഞ്ഞു. മൊറിഗാവില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആസാമിന്റെ വിവിധ മേഖലകളിലായി വലിയ വികസനമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പിലാക്കിയത്. അതിന് മുമ്പുള്ള സാഹചര്യം ആളുകള്‍ എന്നും ഓര്‍മയില്‍ വെക്കണം. ഭീകരവാദം, അക്രമം, നിക്ഷേപകരുടെ പലായനം, യുവാക്കളുടെ തകര്‍ന്ന സ്വപ്‌നങ്ങള്‍ എന്നിവയായിരുന്നു പത്ത് വര്‍ഷം മുമ്പ് സംസ്ഥാനത്തുണ്ടായിരുന്നത്.
അതെല്ലാം മാറി, നിക്ഷേപ സൗഹാര്‍ദ സംസ്ഥാനമായി ആസാമിനെ മാറ്റി. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍, മെച്ചപ്പെട്ട വിദ്യാഭ്യാസം, സ്ത്രീസുരക്ഷ എന്നിവയിലെല്ലാം സംസ്ഥാനം ഇന്ന് ഏറെ മുന്നിലാണ്. ബിജെപിയുടെ തുടര്‍ഭരണം ആസാമില്‍ ഇനിയും വികസനം കൊണ്ടുവരും, ജനങ്ങളുടെ ജീവിത നിലവാരം ഇനിയും ഉയരും. ആസാം ജനത ബിജെപിക്ക് ഒപ്പമാണ്.
നിങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം തുടര്‍ന്നും കാത്ത് സംരക്ഷിക്കും, നിതിന്‍ നബീന്‍ പറഞ്ഞു. 126 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 9നാണ്.
















