കൊച്ചി: എൻ ഡി എ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്ന് ബിജെപി നേതാവും നടിയുമായ ഖുശ്ബു. കോൺഗ്രസ് പറയുന്ന ഡീലിന് മറുപടിയില്ല. കോൺഗ്രസിനെ രാഷ്‌ട്രീയ പാർട്ടിയായി കാണാൻ കഴിയില്ല. താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്.
ബിജെപിയിൽ താൻ ഹാപ്പിയാണ്. കേരളത്തിലും തമിഴ്നാട്ടിലും ബിജെപിക്ക് സ്പേസുണ്ട്. ഒരു മാറ്റം വരണം അതിന് ബിജെപി അധികാരത്തിൽ വരണം. കേരളത്തിൽ ബിജെപി ഗവൺമെന്റ് വരണം. കേരളത്തിൽ ബിജെപി വിജയം ഉറപ്പെന്നും ഖുശ്ബു ഒരു ദൃശ്യമാധ്യമത്തിനോടായി പറഞ്ഞു.
ഇന്നലെ ഹരിപ്പാട് മണ്ഡലത്തിൽ ഖുശ്ബു പ്രചാരണത്തിന് എത്തിയിരുന്നു. ബിജെപി സ്ഥാനാർഥിയോടൊപ്പം ഹരിപ്പാട് നഗരത്തിൽ നടന്ന റോഡ് ഷോയ്‌ക്ക് ശേഷം പള്ളിപ്പാട് പനംപള്ളി കോളനിയിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തു.
മോദി രാജ്യത്തിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്നതു പോലെ സന്ദീപ് എംഎൽഎ ആയാൽ 24 മണിക്കൂറും പ്രവർത്തിക്കും. കഴിഞ്ഞ ഒരു മാസമായി പനം പള്ളി കോളനിയിൽ ശുദ്ധജലമില്ല. ബിജെപി ഇവിടെ പൊതുസമ്മേളനം സംഘടിപ്പിച്ചപ്പോൾ കുടിവെള്ളമെത്തി- ഖുശ്ബു പറഞ്ഞു.
















