Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാട്ടികയില്‍ അഴിമതിക്കെതിരെ മുകുന്ദന്റെ ധര്‍മയുദ്ധം

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 31, 2026, 09:37 am IST
in Kerala

തൃശൂര്‍: അന്തിക്കാട് കേരളത്തിലെ മോസ്‌കോ ആണെന്നായിരുന്നു കമ്യൂണിസ്റ്റുകാരുടെ പ്രചരണം. ഒരു പഞ്ചായത്തില്‍ നിന്ന് അഞ്ച് മന്ത്രിമാര്‍, നിരവധി എംഎല്‍എമാര്‍, ഒരു എംപി. ഇങ്ങനെ ഒരു പാരമ്പര്യം അവകാശപ്പെടാവുന്ന മറ്റൊരു പഞ്ചായത്തും കേരളത്തിലില്ല.

സിപിഐയുടെ കോട്ടയായിരുന്ന അന്തിക്കാട് ഇപ്പോള്‍ മാറുകയാണ്. അന്തിക്കാട് ഉള്‍പ്പെടുന്ന നാട്ടിക മണ്ഡലവും. നാട്ടികയിലെ സിറ്റിങ് എംഎല്‍എ സിപിഐ നേതാവ് സി.സി. മുകുന്ദന്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നു. സിപിഐ നേതൃത്വം അതിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ല. അഴിമതിക്കെതിരായ സന്ധിയില്ലാത്ത നിലപാടാണ് മുകുന്ദനെ പാര്‍ട്ടിക്ക് അനഭിമതനാക്കിയത്. എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട മുകുന്ദന്റെ സെക്രട്ടറിയായി പാര്‍ട്ടി നിയോഗിച്ചയാള്‍ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് പണം തട്ടി. ഇക്കാര്യം മുകുന്ദന്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പാര്‍ട്ടി തട്ടിപ്പുകാരന് കൂട്ടുനിന്നു. അതോടെ മുകുന്ദന്‍ പാര്‍ട്ടി വിട്ടു. ഇക്കുറി മുന്‍ എംഎല്‍എ ഗീതാഗോപിയെ ആണ് സിപിഐ കളത്തിലിറക്കിയത്. ഗീതാ ഗോപി 2011ലും 2016 ലും എംഎല്‍എ ആയിരുന്നു. ഗീതാഗോപി പണം പിരിച്ചു കൊടുക്കാന്‍ സമര്‍ത്ഥയാണെന്ന് സി.സി. മുകുന്ദന്‍ പറയുന്നു. പാര്‍ട്ടി നേതൃത്വം എംഎല്‍എ സ്ഥാനം ഉപയോഗിച്ച് പണം പിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. എനിക്ക് അതിനുള്ള കഴിവില്ല. ഗീതാ ഗോപി പിരിക്കാന്‍ സമര്‍ത്ഥയാണ്. പാര്‍ട്ടിക്ക് വേണ്ടത് പണമാണ്.

കേരളത്തിലെ മോസ്‌കോ ആയ അന്തിക്കാട് നിന്ന് സത്യസന്ധനായ ഒരു കമ്യൂണിസ്റ്റുകാരന്‍ ഇത് വിളിച്ചുപറയുമ്പോള്‍ തകര്‍ന്നുവീഴുന്നത് ആ പാര്‍ട്ടിയുടെ ഉരുക്കു കോട്ടകളില്‍ ഒന്നാണ്. ഇക്കുറി നാട്ടികയില്‍ താമര വിരിയും എന്നാണ് നിരീക്ഷകമതം. സത്യസന്ധനായ മുകുന്ദനെ എന്തിനു പുറത്താക്കി, സീറ്റ് നിഷേധിച്ചു എന്ന ചോദ്യത്തിന് മറുപടി പറയാന്‍ സിപിഐക്കാകുന്നില്ല. നാട്ടിക, വലപ്പാട്, തളിക്കുളം, അവിണിശ്ശേരി, ചാഴൂര്‍, ചേര്‍പ്പ്, പാറളം, താന്ന്യം, അന്തിക്കാട് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് നാട്ടിക നിയോജകമണ്ഡലം. ഇതില്‍ അവിണിശ്ശേരി പഞ്ചായത്ത് തുടര്‍ച്ചയായ മൂന്ന് ടേമായി ഭരിക്കുന്നത് ബിജെപിയാണ്.

ഇക്കുറി യുഡിഎഫും ബിജെപിയും തുല്യ സീറ്റുകള്‍ നേടിയതോടെ നറുക്കെടുപ്പില്‍ പ്രസിഡന്റ് പദവി യുഡിഎഫിനും വൈസ് പ്രസിഡന്റ് ബിജെപിക്കും ലഭിച്ചു. മറ്റ് ഗ്രാമപഞ്ചായത്തുകളിലും പാര്‍ട്ടിക്ക് അതിശക്തമായ വേരോട്ടം ഉണ്ട്. സി.സി. മുകുന്ദന്റെ വോട്ടുകള്‍ കൂടി ചേരുമ്പോള്‍ വിജയം എത്തിപ്പിടിക്കാവുന്ന ദൂരത്തിലാണെന്നാണ് എന്‍ഡിഎ ക്യാമ്പിന്റെ കണക്കുകൂട്ടല്‍. ഗീതാ ഗോപിക്കെതിരെ പ്രാദേശികമായി ഉയരുന്ന ജനവികാരവും പത്ത് കൊല്ലം എംഎല്‍എ ആയിരുന്ന അവര്‍ക്ക് വികസനം കൊണ്ടുവരാന്‍ ആയില്ലെന്ന വിലയിരുത്തലും ഇടത് പക്ഷത്തിന് തിരിച്ചടിയാകും.

സുനില്‍ ലാലൂരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. നാട്ടികയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയത് മൂലം ഒരാഴ്ച കഴിഞ്ഞാണ് സുനില്‍ പ്രചാരണത്തിന് ഇറങ്ങിയത്. ഇതിനിടെ മുകുന്ദനും ഗീതാ ഗോപിയും ഒരു റൗണ്ട് പ്രചരണം പൂര്‍ത്തിയാക്കിയിരുന്നു. അതുകൊണ്ടുതന്നെ സുനില്‍ ഇവര്‍ക്കൊപ്പം ഓടിയെത്താന്‍ പെടാപ്പാട് പെടുകയാണ്. മത്സരം എന്‍ഡിഎയും എല്‍ഡിഎഫും തമ്മിലാണ്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 28,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സി.സി. മുകുന്ദന്‍ ഇവിടെ ജയിച്ചത്. അന്ന് എന്‍ഡിഎയ്‌ക്ക് 22 ശതമാനം വോട്ടുകള്‍ നേടാനായി. യുഡിഎഫിന് 29 ശതമാനം വോട്ടുകള്‍ ലഭിച്ചു. 2021ലെ വോട്ട് കണക്കുകള്‍ ഇക്കുറി മാറിമറിയും. സി.സി. മുകുന്ദന്റെ എന്‍ഡിഎ പ്രവേശനം മണ്ഡലത്തിലെ ബലാബലത്തില്‍ മാറ്റം സൃഷ്ടിക്കും. വികസനം തന്നെയാണ് നാട്ടികയിലെ പ്രധാന ചര്‍ച്ചാവിഷയം.

കനോലി കനാലും കോള്‍പ്പാടങ്ങളും ഉള്‍പ്പെടുന്ന വലിയ മേഖലയാണ് നാട്ടിക മണ്ഡലം. ജല ദൗര്‍ലഭ്യവും നെല്‍കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും കനോലി കനാലിലെ മാലിന്യങ്ങളും സജീവ ചര്‍ച്ചാ വിഷയങ്ങളാണ്. അതോടൊപ്പം അഴിമതിയും. രണ്ട് ലക്ഷത്തിലേറെ വോട്ടര്‍മാരുണ്ട് മണ്ഡലത്തില്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് പതിനായിരത്തിലേറെ വോട്ടുകളുടെ ലീഡ് മണ്ഡലത്തില്‍ നേടാനായിട്ടുണ്ട്. ഈ കണക്കുകളും എന്‍ഡിഎ ക്യാമ്പിന് ആത്മവിശ്വാസമേകുന്നു.

 

 

Tags: C.C. Mukundanelection 2026Kerala legislative Assembly election 2026Nattika Constituency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു
India

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

India

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

Kerala

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

Kerala

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

Kerala

സിഎമ്മെ ഇത് മോശമാണ്…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

നടി ജനനി അയ്യർ വിവാഹിതയായി, വരൻ പൈലറ്റ്

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന ട്രംപിന്റെ ആഹ്വാനം യുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുന്നു : ഹിസ്ബുള്ളയുടെ ആക്രമണവും ശക്തമായി

വേ​ന​ൽ മ​ഴ; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.