
തിരുവനന്തപുരം : എസ് ഡിപിഐ ആര്‍എസ് എസിന്റെ ഉല്‍പന്നമെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഇതോടെ ബേബിയ്‌ക്ക് വട്ടായോ എന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
എസ് ഡിപിഐയുമായി കൂട്ടുകൂടില്ലെന്ന ബേബിയുടെ നിലപാടിനെതിരെ പിണറായി എം.എ. ബേബിയ്‌ക്ക് ശക്തമായ ശാസന നല്‍കിയതായി അറിയുന്നു. ഇതിന് ശേഷമാണ് ബേബിയുടെ ഈ പ്രസ്താവന.
എസ് ഡിപിഐ സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ചാല്‍ പോളിംഗ് ബൂത്തില്‍ പോയി തടയാന്‍ കഴിയില്ലല്ലോ എന്ന പുതിയപ്രസ്താവനയുമായി ഇറങ്ങിയിരിക്കുകയാണ് എം.എ. ബേബി. പോളിംഗ് ബൂത്തില്‍ ചെന്ന് എസ് ഡിപിഐ പ്രവര്‍ത്തകര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ പോകുന്നുണ്ടോ എന്ന് നോക്കി അവരുടെ കൈ പിടിച്ച് തടസ്സപ്പെടുത്തുന്ന പരിപാടി നമുക്ക് സാധ്യമല്ലല്ലോ എന്ന രീതിയിലാണ് ഇപ്പോള്‍ ബേബിയുടെ പ്രതികരണം. അതായത് എസ് ഡി പിഐ പിന്തുണ സഹകരിക്കും എന്ന് പറയാതെ പറയാന്‍ ശ്രമിക്കുകയാണ് ബേബി.