ജമ്മു : ഭീകരവാദികളെ തകർത്തെറിഞ്ഞ കശ്മീർ ഇന്ന് കുംഭമേളയ്‌ക്കൊരുങ്ങുന്നു. ബന്ദിപ്പോര ജില്ലയിലെ ഷാദിപ്പോരയിലാണ് ജൂലൈ 15 മുതൽ 24 വരെ 10 ദിവസം നീണ്ടുനിൽക്കുന്ന കുംഭമേള നടത്തുന്നത്. ഇന്ത്യയിലുടനീളവും വിദേശത്തുമുള്ള ഭക്തർ പങ്കെടുക്കും. 2026 ലെ അമർനാഥ് യാത്രയ്‌ക്കിടെ നടക്കുന്ന മേളയുടെ ഒരുക്കങ്ങൾ സംബന്ധിച്ച പ്രഖ്യാപനം രണ്ട് ദിവസങ്ങൾക്ക് മുമ്പ് സ്വാമി കാളികാനന്ദ സരസ്വതി നടത്തി. ഈ കുംഭമേളയിൽ മൂന്ന് മുതൽ നാല് ലക്ഷം വരെ തീർത്ഥാടകർ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏകദേശം 35,000 തീർത്ഥാടകർ കുംഭമേള 2016 ൽ കശ്മീരിൽ സംഘടിപ്പിച്ചിരുന്നു. പുരാതന കാലം മുതൽ, ഹിന്ദുക്കൾ പുണ്യസ്ഥലമായി കണക്കാക്കുന്നയിടമാണ് ഷാദിപ്പോര. ഹരിദ്വാറിലെ ഹർ കി പൗഡിയിൽ ചെയ്യുന്നതുപോലെ, ചിതാഭസ്മം ഒഴുകുന്ന ചടങ്ങുകൾ ഇവിടുത്തെ സിന്ധൂനദിയിൽ ചെയ്തിരുന്നു.
നൂറ്റാണ്ടുകൾക്ക് മുമ്പ് കശ്മീരി പണ്ഡിറ്റ് സമൂഹം ഇവിടെ നടത്തിയിരുന്ന ആചാരങ്ങളെക്കുറിച്ച് ചില പുരാതന ഹിന്ദു ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്. കാശ്മീരിലെ ഇസ്ലാമിന്റെ വികാസം, പ്രത്യേകിച്ച് 1320-ൽ ലഡാക്ക് ബുദ്ധമത വിശ്വാസി ഇസ്ലാം മതം സ്വീകരിച്ച് കശ്മീരിലെ ആദ്യത്തെ ഇസ്ലാമിക ഭരണാധികാരിയായതിനുശേഷം, ഈ മത തീർത്ഥാടനങ്ങളുടെ ശോഷണത്തിന് കാരണമായി. കാശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയോടെ ഷാദിപ്പോര മറവിലേയ്‌ക്ക് പോയിരുന്നു.
















