ക്രിക്കറ്റിന്‍ ചരിത്രത്തില്‍ ഭാരതീയര്‍ നയിക്കുന്ന
ടീമെന്നും മികവാര്‍ന്നു മികച്ച സ്‌കോറില്‍
അഹമ്മദാബാദിലായി നരേന്ദ്ര മോദി മൈതാനം
നിറഞ്ഞിടും പുരുഷാരം ആര്‍ത്തിരമ്പുന്നു.
സൂര്യകുമാര്‍ നയിക്കവെ മികച്ചതാം താരങ്ങള്‍
അടിച്ചൊതുക്കിയല്ലോ ന്യൂസിലാന്റിനെ.
ഗൗതംഗംഭീര്‍ ചൊല്ലും വഴികളില്‍ മുന്നേറി
ടൊന്റി, ടൊന്റിയാകുന്ന മത്സരത്തിലായ്
മലയാളി കളിയതില്‍ മികച്ചുമുന്നേറും നേരം
മതിമറന്നു നാമും സന്തോഷത്താല്‍.
അഞ്ചു ബോള്‍ വര കടത്തി, എട്ടെണ്ണം വാനിലേക്കും
സഞ്ചു തീര്‍ത്തിടും സ്‌ക്കോറതെയ്റ്റി നയന്‍.
ചരിത്രം കുറിച്ചൊരു സഞ്ജുതന്‍ നാമധേയം
ലോകമെമ്പാടുമായി പരന്നീടുന്നു.
ഒന്നിച്ചിറങ്ങിയ ശിവമുണ്ട്, ഇഷാനും
അഭിഷേകും കച്ചകെട്ടി മുന്‍നിരയില്‍
ബുംറയെന്ന മഹാരഥന്‍ പന്തെറിയും നേരമെല്ലാം
കുറ്റിയേതും പറിച്ചീടും അതിവിദഗ്ധം.
അക്ഷര്‍പട്ടേലുണ്ട്, തിലകതും, പാണ്ഡ്യയോഗ്യന്‍
സീറാജും കുല്‍ദീപും തിളക്കമാര്‍ന്നു.
വരുണിന്റെ മികവതും, റിങ്കുവിന്‍ നാമധേയം
സുന്ദറും, അര്‍ഷദീപും, പൊളിച്ചടുക്കി.
ഓവറൊരു ബാക്കിയാക്കി കളമതില്‍ നിന്നോടിച്ചു
ന്യൂസിലാന്റു കളിക്കാരെ ശരവേഗത്തില്‍.
ഒന്നല്ല മൂന്നുവട്ടം കിരീടത്തെ ചൂടിയെന്റെ
സംഘത്തെ നയിക്കുന്നു മികവാര്‍ന്നവര്‍.
നമിച്ചീടാം കരുത്തരെ പതറാതെ കളിച്ചോരെ
നൂറു നൂറു നമസ്‌ക്കാരം വച്ചീടുന്നു.
















