പാലക്കാട്: ലൈംഗിക പീഡന കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതമായി തുടരുന്നു.പ്രശോഭ് കേരളം വിട്ടിരിക്കാമൊണ് പൊലീസ് നിഗമനം.
ദളിത് യുവതിയുടെ പരാതിയിലാണ് പ്രശോഭിനെതിരെ കേസെടുത്തത്. ബലാത്സംഗം, എസ്സി, എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുളളത്. അതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായും പ്രശോഭ് ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്.
ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പ്രശോഭ് സി വത്സനെതിരായ ദളിത് യുവതിയുടെ പരാതി. പാലക്കാട് നഗരസഭയിലെ 24-ാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണ് പ്രശോഭ്.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസ സ്ഥലത്തെത്തി പ്രശോഭ് പീഡിപ്പിച്ചെന്ന് യുവതി പറഞ്ഞു. പാലക്കാട് സ്വദേശിനിയാണ് പരാതിക്കാരി. മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയത്. ഷാഫി പറമ്പിലുമായും രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള അടുത്ത ബന്ധം പറഞ്ഞായിരുന്നു ഭീഷണിയെന്നും പരാതിയിലുണ്ട്.പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പ് കാലത്ത് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അപകടം മുന്‍കൂട്ടി കണ്ട് ഡിസിസി നേതൃത്വം അടിയന്തരമായി ഇടപെട്ട് പ്രശോഭിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.. ധാര്‍മികതയുടെങ്കില്‍ പ്രശോഭ് കൗണ്‍സിലര്‍ സ്ഥാനം രാജി വെക്കട്ടെയെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
















