Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

രമേഷ് ഇളയിടത്ത്‌ by രമേഷ് ഇളയിടത്ത്‌
Mar 29, 2026, 11:51 am IST
in Samskriti

മദ്ധ്യകേരളത്തിലെ ദേവസംഗമം എന്നാണ് ആറാട്ടുപുഴ പൂരം വിശേഷിപ്പിക്കപ്പെടുന്നത്. 1444-ാമത് പൂരമാണ് ഇന്നു നടക്കുന്നത്. ആദ്യ കാലങ്ങളില്‍ 108 ക്ഷേത്രങ്ങളിലെ ദേവീദേവന്‍മാരാണ് പൂരത്തില്‍ പങ്കെടുത്തിരുന്നത്. ഇപ്പോള്‍ അത് ഇരുപത്തിനാല് ക്ഷേത്രങ്ങളായി കുറഞ്ഞു. തൃപ്രയാര്‍ ശ്രീരാമ സ്വാമിയാണ് ആറാട്ടുപുഴ പൂരത്തിലെ നായകന്‍. ഊരകത്തമ്മ, ചേര്‍പ്പ് ഭഗവതി, ചാത്തക്കുടം ശാസ്താവ്, അന്തിക്കാട് ഭഗവതി, തൊട്ടിപ്പാള്‍ ഭഗവതി, കടലാശ്ശേരി പിഷാരിക്കല്‍, എടക്കുന്നി, അയ്‌ക്കുന്ന്, തൈക്കാട്ടുശ്ശേരി, കടുപ്പശ്ശേരി, ചൂരക്കോട്, പൂനിലാര്‍കാവ്, ചാലക്കുടി പിഷാരിക്കല്‍, ചക്കംകുളങ്ങര, കോടന്നൂര്‍, ശ്രീമാട്ടില്‍, നെട്ടിശ്ശേരി, കല്ലേലി, ചിറ്റിചാത്തക്കുടം, മേടംകുളം എന്നീ ക്ഷേത്ര ദേവതകളാണ് ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുന്നത്. ആദ്യകാലങ്ങളില്‍ തൃശൂര്‍ പൂരത്തിലെ ക്ഷേത്രങ്ങളും കുട്ടനെല്ലൂര്‍ പൂരത്തിലെ ക്ഷേത്രങ്ങളും എടാട്ട് മാണിക്യമംഗലം പൂരത്തിലെ ക്ഷേത്രങ്ങളും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുത്തിരുന്നു.

നെയ് സമര്‍പ്പണം
ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുന്ന എല്ലാ ക്ഷേത്രങ്ങളിലും പൂരദിവസം നെയ് വിളക്ക് കത്തിക്കാന്‍ ആവശ്യമായ നെയ് എത്തിക്കുന്നത് ആറാട്ടുപുഴയില്‍ നിന്നാണ്. ആറാട്ടുപുഴയില്‍ പൂരത്തിനു മാത്രമല്ല മറ്റു ദിവസങ്ങളിലും നെയ് കൊണ്ടാണ് ചുറ്റുവിളക്ക് കത്തിക്കുക. ഭക്തര്‍ നല്‍കുന്ന നെയ്യാണ് ഇതിന് ഉപയോഗിക്കുക. ഇതിനായി ക്ഷേത്ര നടപ്പുരയില്‍ വലിയ ഉരുളി വയ്‌ക്കും. അതില്‍ ഭക്തര്‍ നെയ്യ് വഴിപാടായി സമര്‍പ്പിക്കും. സമീപത്തെ പെരുവനം, തിരുവുള്ളക്കാവ് എന്നീ ക്ഷേത്രങ്ങളിലേക്കും ആറാട്ടുപുഴയില്‍ നിന്നും നെയ് നല്‍കുന്നുണ്ട്.

പൂരം കൊടിയേറ്റം
ആറാട്ട് പുഴ ശാസ്താ ക്ഷേത്രത്തില്‍ പൂരം കൊടിയേറ്റം മീന മാസത്തിലെ രോഹിണി നാളിലാണ്. ദേശത്തെ മൂത്താശാരിയുടെ നേതൃത്വത്തില്‍ കൊടിമരത്തിന് പറ്റിയ കവുങ്ങ് കണ്ടെത്തി മുറിച്ച് ചെത്തിമിനുക്കി അതില്‍ ആലിലയും മാവിലയും അലങ്കരിക്കും. തുടര്‍ന്ന് വാദ്യമേളങ്ങളോടെ കൊടി മരം ക്ഷേത്രത്തില്‍ എത്തിക്കും. ക്ഷേത്ര ഊരാളന്‍മാരായ മാടമ്പ് ഹരിദാസന്‍ നമ്പൂതിരി, ചിറ്റിശ്ശേരി കപ്ലിങ്ങാട്ട് കൃഷ്ണന്‍ നമ്പൂതിരി, ഓട്ടൂര്‍ മേക്കാട് ജയന്‍ നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഭക്തര്‍ കൊടിക്കൂറ കെട്ടി വാദ്യമേളങ്ങളുടേയും ആര്‍പ്പുവിളികളുടേയും അകമ്പടിയോടെ കൊടിമരം സ്ഥാപിക്കുന്നു. തുടര്‍ന്ന് ഊരാളന്മാര്‍ ദര്‍ഭ പ്പുല്ല് കൊടിമരത്തില്‍ കെട്ടും. അതിനുശേഷം വാദ്യ മേളങ്ങളോടെ ചമയമില്ലാത്ത ഒരാനയെ ഏഴുകണ്ടത്തിന്റെ അതിരുവരെ ആനയിക്കും. തിരിച്ച് ക്ഷേത്രത്തിലേക്ക് വരുമ്പോള്‍ അടിയന്തിര മാരാര്‍ ശംഖ് വിളിക്കും. അപ്പോള്‍ മേളക്കാര്‍ ചെണ്ടയില്‍ ത്രിപുട കൊട്ടും. തുടര്‍ന്ന് ആര്‍പ്പുവിളികളുമായി ഭക്തജനങ്ങള്‍ ക്ഷേത്രത്തിലേക്ക് പൂരപ്പുറപ്പാട് ആനയിക്കും. മേളക്കാര്‍ വലംതലയില്‍ കൊട്ടിക്കലാശിക്കും.

തറക്കല്‍ പൂരം
ഇത് ദേശക്കാരുടെ പൂരം എന്നും അറിയപ്പെടുന്നു. ആറാട്ടുപുഴ പൂരത്തിന്റെ തലേന്ന് സന്ധ്യക്ക് ഒന്‍പത് ഗജവീരന്‍മാരും പ്രശസ്ത മേളക്കാരും പങ്കെടുക്കുന്ന തറക്കല്‍ പൂരം ആരംഭിക്കും. കലാശക്കൊട്ടിനു ശേഷം പടിഞ്ഞാറുഭാഗത്തു നിന്നും ഊരകത്തമ്മയും തെക്കുനിന്ന് പഞ്ചവാദ്യത്തോടെ തൊട്ടിപ്പാള്‍ ഭഗവതിയും ആറാട്ടുപുഴ ക്ഷേത്രത്തിലെത്തും. തൊട്ടിപ്പാള്‍ ഭഗവതി ശാസ്താവിനോടും ഊരകത്തമ്മയോടും ഉപചാരം പറഞ്ഞ് ആറാട്ടിനായി ശാസ്താക്കടവിലേക്ക് പോകും. ഊരകത്തമ്മ ആറാട്ടുപുഴ ശാസ്താവിനോട് ഉപചാരം പറഞ്ഞ് കീഴോട്ടു മനയിലേക്ക് പോകും. തുടര്‍ന്ന് ചിറ്റിചാത്തക്കുടം ശാസ്താവും കടുപ്പശ്ശേരി ഭഗവതിയും ആറാട്ടുപുഴ ശാസ്താവിനോട് ഉപചാരം പറഞ്ഞ് അവരവരുടെ ക്ഷേത്രങ്ങളിലേക്ക് പോകും.

തൊട്ടിപ്പാള്‍ പകല്‍പൂരം
ആറാട്ടുപുഴ പൂരദിവസം രാവിലെ തൊട്ടിപ്പാള്‍ ഭഗവതി ക്ഷേത്രത്തില്‍ പകല്‍പൂരം ആഘോഷിക്കും. ഒന്‍പത് ഗജവീരന്‍മാര്‍ പങ്കെടുക്കും. പഞ്ചവാദ്യവും പഞ്ചാരിമേളവും ഉണ്ടാകും. അതിനു ശേഷം ആറാട്ടുപുഴ പൂരത്തിലെ ദേവീദേവന്‍മാര്‍ തൊട്ടിപ്പാളിലെത്തി ഭഗവതിയോട് ഉപചാരം ചൊല്ലിപ്പിരിയും.

ആറാട്ടുപുഴ ശാസ്താവിന്റെ പൂരം
തൊട്ടിപ്പാള്‍ പകല്‍പൂരത്തില്‍ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ് വൈകിട്ട് നാലുമണിയോടെ ക്ഷേത്രത്തില്‍ തിരിച്ചെത്തും. തുടര്‍ന്ന് നിത്യപൂജ, ശ്രീഭൂതബലി എന്നിവ നടക്കും. വൈകിട്ട് ആറരയോടെ ഭൂമിയിലെ ദേവമേളക്ക് സാക്ഷിയാകാനും ആഥിതേയത്വം വഹിക്കാനുമായി ആറാട്ടുപുഴ ശാസ്താവ് പതിനഞ്ച് ഗജവീരന്മാരുമായി മതില്‍കെട്ടിന് പുറത്ത് എഴുന്നള്ളുമ്പോാള്‍ ക്ഷേത്രപരിസരവും പൂരപ്പാടവും പതിനായിരക്കണക്കിന് ഭക്തരാല്‍ നിറയും. 250-ഓളം പ്രമുഖ വാദ്യകലാകാരന്‍മാര്‍ ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കും. പൂരം കലാശിച്ചാല്‍ അറാട്ടുപുഴ ശാസ്താവ് ഏഴ് ഗജവീരന്‍മാരുടെ അകമ്പടിയോടെ തൃപ്രയാര്‍ ശ്രീരാമ സ്വാമി എത്തിയിട്ടുണ്ടൊ എന്നറിയാന്‍ കൈപ്പന്തത്തിന്റെ ശോഭയില്‍ ഏഴുകണ്ടം വരെ പോകും. അവിടെ നിന്നു മടങ്ങുന്ന ആറാട്ടുപുഴ ശാസ്താവ് പൂരത്തില്‍ പങ്കെടുക്കുന്ന എല്ലാ ദേവീദേവന്‍മാര്‍ക്കും ആതിഥ്യമരുളാന്‍ നിലപാട് തറയില്‍ നില്‍ക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിദ്ധ്യത്തില്‍ ചാത്തക്കുടം ശാസ്താവിനെ നിലപാട് തറയില്‍ നിര്‍ത്തി ആറാട്ടപുഴ ശാസ്താവ് ക്ഷേത്രത്തിലേക്ക് പോകും. തൃപ്രയാര്‍ ശ്രീരാമസ്വാമി കൈതവളപ്പില്‍ എത്തുന്നതുവരെ ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുന്ന ദേവീദേവന്‍മാരുടെ പൂരങ്ങള്‍ ആറാട്ടുപുഴ പാടത്തും ക്ഷേത്രഗോപുരത്തിനും നിലപാടുതറക്കും മദ്ധ്യേ തെക്കുവടക്കു കിടക്കുന്ന നടയിലും പൂരങ്ങളുടെ കയറ്റവും ഇറക്കവും പടിഞ്ഞാറു നിന്നുള്ള വരവുമായി എഴുന്നള്ളിപ്പുകള്‍ ഉണ്ടാകും.

കയറ്റം
രാത്രി 11-ഓടെ തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം ചാത്തക്കുടംശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം. ഏഴ് ആനകളും പാഞ്ചാരിമേളവും ഉണ്ടാകും. തുടര്‍ന്ന് ഒരു മണിയോടെ പൂനിലാര്‍കാവ്, കടുപ്പശ്ശേരി, ചാലക്കുടി പിഷാരിക്കല്‍ എന്നീ ക്ഷേത്രങ്ങളിലെ ഭഗവതിമാര്‍ അഞ്ച് ആനകളുടേയും പാഞ്ചാരി മേളത്തിന്റെയും അകമ്പടിയോടെ പൂരം നടത്തുന്നു.

ഇറക്കം
രാത്രി പന്ത്രണ്ട് മണിയോടെ എടക്കുന്നി ഭഗവതിയുടെ പൂരത്തിന് അഞ്ച് ആനകളും പഞ്ചാരി മേളവും ഉണ്ടാകും. തുടര്‍ന്ന് അന്തിക്കാട്, ചൂരക്കോട് ഭഗവതിമാര്‍ ആറ് ആനകളുടേയും പഞ്ചാരി മേളത്തിന്റെയും അകമ്പടിയോടെ ഒരു മണിക്ക് പൂരം നടത്തും.

പടിഞ്ഞാറ് വരവ്
രാത്രി പതിനൊന്നരയോടെ നെട്ടിശ്ശേരി അഞ്ച് ആനകളും പാണ്ടി മേളവുമായി പൂരം നടത്തും.

കൂട്ടി എഴുന്നള്ളിപ്പ്
പൂര ദിവസം അര്‍ദ്ധരാത്രി ചോതി നക്ഷത്രം ഉച്ചസ്ഥായിയില്‍ എത്തുന്നതോടെ ആറാട്ടുപുഴ ദേവമേളക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ ശ്രീരാമ സ്വാമി (തേവര്‍) കൈതവളപ്പില്‍ എത്തും. പല്ലിശ്ശേരി സെന്റര്‍ മുതല്‍ പൂരപ്പാടം വരെ അഞ്ച് ആനകളുമായും അവിടെ നിന്നും കൈതവളപ്പു വരെ തേവര്‍ പതിനൊന്ന് ആനകളും പഞ്ചവാദ്യവുമായും അവിടെ നിന്നും 21 ആനകളും പാണ്ടിമേളവുമായും ഇരുനില പന്തലില്‍ എത്തും. പാണ്ടിമേളം കലാശിക്കുന്നതോടെ നടുക്ക് തൃപ്രയാര്‍തേവരും ഇടത്ത് ചാത്തക്കടം ശാസ്താവിനോടൊപ്പം ഊരകത്തമ്മയും വലത്ത് ചേര്‍പ്പ് ഭഗവതിയും ഏകദേശം അറുപതോളം ഗജവീരന്‍മാരും കൂട്ടിയെഴുന്നള്ളിപ്പില്‍ പങ്കെടുക്കും. വിഷ്ണുഭഗവാന്‍ ലക്ഷ്മി ദേവിയോടും ഭൂമിദേവിയോടുമൊപ്പം ആറാട്ടുപുഴയില്‍ അപ്പൊഴുണ്ടാകുമെന്നാണ് സങ്കല്‍പ്പം. മഹാദേവന് ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ വടക്കുന്നാഥ ക്ഷേത്രത്തിലും കാശിവിശ്വനാഥ ക്ഷേത്രത്തിലും അത്താഴപ്പൂജ നേരത്തെ കഴിച്ചു നടയടക്കും. മുപ്പത്തിമുക്കോടി ദേവന്‍മാരും യക്ഷകിന്നരന്മാരും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുമെന്നാണ് വിശ്വാസം.

മന്ദാരം കടവിലെ ആറാട്ട്
പൂരദിവസം അര്‍ദ്ധരാത്രി മുതല്‍ ആറാട്ടുപുഴയിലെ മന്ദാരം കടവില്‍ ഗംഗാദേവിയുടെ സാന്നിദ്ധ്യം ഉണ്ടെന്നാണ് വിശ്വാസം. തേവര്‍ കൈതവളപ്പില്‍ എത്തിയാല്‍ പൂരത്തില്‍ പങ്കെടുത്ത ദേവീദേവന്‍മാരുടെ ആറാട്ട് മന്ദാരംകടവില്‍ ആരംഭിക്കും. വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കല്‍ ദേവി ആറാട്ടിന് തുടക്കംകുറിക്കും. തുടര്‍ന്ന് മറ്റ് ദേവീദേവന്‍മാരും ആറാട്ട് നടത്തി ആറാട്ടുപുഴ ശാസ്താവിനോട് ഉപചാരം പറഞ്ഞ് അവരവരുടെ ക്ഷേത്രങ്ങളിലേക്ക് പോകും. കൂട്ടിയെഴുന്നള്ളിപ്പു കഴിഞ്ഞ് വിളക്കാചാരം, കേളിപ്പറ്റ് എന്നിവക്കു ശേഷം തൃപ്രയാര്‍ തേവരും ഊരകത്തമ്മയും ചേര്‍പ്പ് ഭഗവതിയും ആറാട്ടിനായി മന്ദാരം കടവിലേക്ക് എഴുന്നള്ളും. ഇവിടെ പ്രത്യേകം നിര്‍മ്മിച്ച മണ്ഡപത്തില്‍ ഇറക്കിയെഴുന്നള്ളിക്കും. തൃപ്രയാര്‍, ഊരകം, ചേര്‍പ്പ്, അന്തിക്കാട് ക്ഷേത്രങ്ങള്‍ക്ക് മാത്രമേ ഇറക്കിയെഴുന്നള്ളിപ്പിനു മന്ദാരംകടവില്‍ മണ്ഡപം നിര്‍മ്മിക്കാന്‍ അവകാശമുള്ളു. മന്ദാരംകടവില്‍ മാത്രമാണ് ഇത്രയധികം ദേവീദേവന്മാര്‍ പങ്കെടുക്കുന്ന ആറാട്ടും പതിനായിരക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന ആറാട്ടുമുങ്ങലും നടക്കുന്നത്.

തൃപ്രയാര്‍ തേവര്‍ ആറാട്ടിനായി മന്ദാരംകടവിലേക്ക് പോയാല്‍ ആറാട്ടുപുഴ ശാസ്താവ് പൂരത്തില്‍ പങ്കെടുത്ത ദേവീദേവന്‍മാരെ യാത്രയയ്‌ക്കാന്‍ നിലപാടുതറയില്‍ നില്‍ക്കും. ആറാട്ടിനു ശേഷം തൃപ്രയാര്‍ തേവരും ഊരകത്തമ്മയും ഒരുമിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. വഴിമേേദ്ധ്യ അടിയന്തിരമാരാര്‍ ശംഖ് മുഴക്കുമ്പോള്‍ ഊരകത്തമ്മ അതി
വേഗം ആറാട്ടുപുഴ ക്ഷേത്രത്തിലെത്തി പ്രദക്ഷിണം വച്ചുപോകും

ഉപചാരവും പൂരവിളംബരവും
ആദ്യം ഊരകത്തമ്മയേയും പിന്നീട് ചേര്‍പ്പ് ഭഗവതിയേയും തുടര്‍ന്ന് ദേവിമാരെയും ഏഴുകണ്ടം വരെ ആറാട്ടുപുഴ ശാസ്താവ് യാത്രയാക്കും. തിരിച്ചുവന്ന് ശിഷ്യനെ(തേവരെ) യാത്രയക്കുന്നത് വളരെ ഭക്തിനിര്‍ഭരവും എന്നാല്‍ ദുഃഖകരവുമായ ചടങ്ങാണ്. ഏഴുകണ്ടം വരെ ആറാട്ടുപുഴ ശാസ്താവ് തൃപ്രയാര്‍തേവരെ യാത്രയാക്കുന്നു. ഏഴാമത്തെ കണ്ടം എത്തിയാല്‍ നിശ്ശബ്ദതയാണ്. ആറാട്ടുപുഴ ശാസ്താവിന്റെ ജ്യോതിഷി കണ്ണനാംകുളത്തുകളരിക്കല്‍ പണിക്കര്‍ ഗണിച്ച അടുത്ത വര്‍ഷത്തെ പൂരത്തിന്റെ തീയതി ദേവസ്വം അധികൃതര്‍ വിളംബരം ചെയ്യും. ശേഷം ആറാട്ടുപുഴ ശാസ്താവിന്റേയും തൃപ്രയാര്‍ തേവരുടേയും ആനകള്‍ തുമ്പിക്കൈ ഉയര്‍ത്തി യാത്ര പറയും. ശാസ്താവ് ആറാട്ടുപുഴയിലേക്കും തേവര്‍ തൃപ്രയാറിലേക്കും മടങ്ങും. രാജകിരീടത്തിന്റെ സൂചകമായ കോലത്തിലെ മകുടം ഊരിവച്ചാണ് തൃപ്രയാര്‍ തേവര്‍ ക്ഷേത്രത്തിലേക്ക് മടങ്ങുക. ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലെത്തി പൂജകള്‍ക്കും മറ്റു ചടങ്ങുകള്‍ക്കുംശേഷം ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രാമബലിക്കായി ഇറങ്ങും. പിറ്റേന്ന് വെളുപ്പിനേ ക്ഷേത്രത്തില്‍ തിരിച്ചെത്തൂ. ശ്രീരാമസ്വാമി തൃപ്രയാര്‍ ക്ഷേത്രത്തില്‍ എത്തിയാല്‍ പൂജകള്‍ക്കുശേഷം ആറാട്ടുവിളക്ക് ഉണ്ടാവും. ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായ ക്ഷേത്രങ്ങളില്‍ ഇതോടനുബന്ധിച്ച് ഒട്ടേറെ താന്ത്രികചടങ്ങുകളുമുണ്ട്.

പെരുവനം പൂരം
ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് 27-നാണ് പെരുവനം മഹാദേവ ക്ഷേത്ര സന്നിധിയില്‍ പെരുവനം പൂരം നടക്കുക. ഈ പൂരത്തില്‍ പെരുവനം വാദ്യകലാ ഗ്രാമത്തിലെ കലാകാരന്‍മാര്‍ ഏകമനസ്സോടെ മേളം കാഴ്ചവയ്‌ക്കും. അന്നു വൈകിട്ട് നാലുമണിയോടെ ആറാട്ടുപുഴ ശാസ്താവ് പെരുവനം ക്ഷേത്രത്തിന്റെ നടവഴിയില്‍ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ പൂരം ആരംഭിക്കും. പാണ്ടിമേളം കലാശിച്ചാല്‍ തൃപു
ടയോടെ കിഴക്ക് തൊടുകുളത്തിന് സമീപം ശാസ്താവ്, ചാത്തക്കുടം ശാസ്താവിനോടൊപ്പം പൂരത്തില്‍ പങ്കെടുക്കും. പൂരത്തിന്റെ പാഞ്ചാരിമേളത്തിനു ശേഷം കിഴക്കെ ഗോപു
രനട കടക്കും. മുറിയടന്തയ്‌ക്കു ശേഷം ആറാട്ടുപുഴ ശാസ്താവിനെ തന്ത്രി ഇല്ലത്ത് ഇറക്കി എഴുന്നള്ളിക്കും. പിറ്റേന്ന് രാവിലെ ചേര്‍പ്പ് ഭഗവതിയോട് ഉപചാരം പറഞ്ഞശേഷം ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്ക് പോകും.

 

Tags: Aarattupuzha pooramആറാട്ടുപുഴ പൂരംDevasangam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

Samskriti

ഔഷധനിവേദ്യവുമായി പൂനിലാര്‍ക്കാവ്; ഭൂമിയിലെ ദേവമേളയായ ആറാട്ടുപുഴപൂരത്തില്‍ പങ്കെടുക്കുന്ന ക്ഷേത്രങ്ങളും ആചാരങ്ങളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.