കോഴിക്കോട്: ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ പെയ്തതില്‍ വ്യാപക നാശനഷ്ടം.കുറ്റ്യാടി ഉള്‍പ്പെടെ മലയോര മേഖലകളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് പെയ്തത്.ശക്തമായ കാറ്റില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു.കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
മലപ്പുറം എടവണ്ണയില്‍ ഇടിമിന്നലേറ്റ് പാലപ്പറ്റ സ്വദേശി കാരി(65) മരിച്ചു. വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടയിലായിരുന്നു അപകടം.
കൊയിലാണ്ടിയില്‍ മരക്കൊമ്പ് ഒടിഞ്ഞ് വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. മഴയ്‌ക്കൊപ്പനുളള ശക്തമായ കാറ്റില്‍ കൃഷിയിടങ്ങളില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത്. കവിലുംപാറ സ്വദേശി പവിത്രന്‍ കൃഷി ചെയ്തിരുന്ന രണ്ടായിരത്തോളം ഏത്തവാഴകളില്‍ ആയിരത്തോളം എണ്ണം കാറ്റില്‍ ഒടിഞ്ഞു വീണു.
കണ്ണൂരിലും ശക്തമായ മഴ പെയ്തു. വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. വരും മണിക്കൂറുകളിലും മഴ തുടരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
















