തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചെന്ന കേസില്‍ ആക്കുളം സ്വദേശികളായ ജിഷ്ണു. കെ. മോഹന്‍ (26) വിഷ്ണു. ആര്‍ (29) എന്നിവരെ 10വര്‍ഷം കഠിന തടവിനും 15000 രൂപ പിഴക്കും ശിക്ഷിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി.പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ട് വര്‍ഷം തടവ് കൂടുതലായി അനുഭവിക്കണം.
പിഴത്തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്‌ക്ക് നല്‍കണം എന്ന് കോടതി വിധിയില്‍ പറയുന്നു.2024 ജൂലായ് നാലിനായിരുന്നു കേസിനാധാരമായ സംഭവം.പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ക്ഷേത്രത്തില്‍ വച്ചു പരിചയപ്പെട്ട വിവാഹിതനായ ജിഷ്ണു പെണ്‍കുട്ടിയുടെ രണ്ട് കൂട്ടുകാരികളെയുള്‍പ്പടെ വിഷ്ണുവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
വിഷ്ണുവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധിച്ചു മദ്യം നല്‍കുകയായിരുന്നു. അതിന് ശേഷം ജിഷ്ണു അതിജീവിതയെ ലൈംഗീകമായി പീഡിപ്പിച്ചു. മറ്റ് കുട്ടികള്‍ വേറെ മുറിയിലായിരുന്നു. വിഷ്ണുവും ഇതില്‍ ഒരു കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.അന്ന് വൈകിട്ട് തിരികെ വീട്ടില്‍ എത്തിയ കുട്ടിയില്‍ മദ്യത്തിന്റെ ഗന്ധവും അസ്വസ്ഥതകളും മനസിലാക്കിയ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആണ് പീഡന വിവരം പുറത്തറിയുന്നത്.
















